25 September Sunday

ഗാന്ധിമാവിന് ആദരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022


ആലുവ
യുസി കോളേജിൽ ഗാന്ധിജി നട്ട മാവ്‌ കാണാൻ സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികവേളയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി എത്തി. മാവിനുമുന്നിൽ പുഷ്പാർച്ചനയും നടത്തി. ഗാന്ധിജി നട്ട മാവ് ഇതുവരെ പൂത്തിട്ടില്ലെന്ന് സൂചിപ്പിച്ചപ്പോൾ, ഗാന്ധിജിയുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളും കായ്ച്ചിട്ടില്ലല്ലോ എന്നായിരുന്നു ബേബിയുടെ മറുപടി.

സ്വതന്ത്ര ഇന്ത്യയിൽ എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വസ്ത്രവും വിദ്യാഭ്യാസവും സമത്വവും സാധ്യമാകണമെന്നായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. അദ്ദേഹത്തിന്റെ  ആശയങ്ങളിൽ ഒന്നുപോലും സാക്ഷാൽക്കരിക്കപ്പെട്ടില്ലെന്നും എം എ ബേബി പറഞ്ഞു. ഭാര്യ ബെറ്റിക്കൊപ്പമാണ് എം എ ബേബി യുസിയിൽ എത്തിയത്. സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി സലിം, വി എം ശശി, യുസി കോളേജ് പ്രിൻസിപ്പൽ എം ഐ പുന്നൂസ്, എ എം യൂസഫ് എന്നിവരും ഒപ്പമുണ്ടായി. 1925ൽ കേരളം സന്ദർശിക്കവേ മാർച്ച് പതിനെട്ടിനാണ്‌ ഗാന്ധിജി യുസി കോളേജ് സന്ദർശിച്ചത്‌. വിദ്യാർഥികളുടെ അഭ്യർഥന മാനിച്ച് കോളേജിന്റെ മുറ്റത്ത് മാവ് നട്ടു. അതോടൊപ്പം കോളേജിലെ സന്ദർശകപുസ്തകത്തിൽ ‘ഡിലൈറ്റ് വിത്ത് ഐഡിയൽ സിറ്റ്വേഷൻ' എന്നു കുറിക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top