11 December Wednesday

തപാല്‍–-ആര്‍എംഎസ് പെന്‍ഷന്‍കാര്‍ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019


കൊച്ചി
ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തപാൽ–-ആർഎംഎസ് പെൻഷൻകാർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനുമുന്നിൽ ധർണ നടത്തി. പോസ്റ്റ്മെൻ ശമ്പളപരിഷ്കരണവും പെൻഷൻ റിവിഷനും നടപ്പാക്കുക,  പോസ്റ്റൽ ആർഎംഎസ് അസിസ്റ്റന്റുമാരുടെ പ്രൊമോഷൻ പരിഷ്കരണത്തിലെ കാലതാമസം ഒഴിവാക്കുക, ഫാമിലി പെൻഷൻ–- അഡീഷണൽ പെൻഷൻ എന്നിവ യഥാസമയം നൽകുക, തപാൽ അദാലത്തുകളിൽ പെൻഷൻകാർക്ക് പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. 

സിഐടിയു ജില്ലാ ജോയിന്റ‌് സെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു.  എഐപിആർപിഎ ജില്ലാ സെക്രട്ടറി ജി ​ഗോപിനാഥ്, കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഒ സി ജോയി, പ്രേംകുമാർ, എസ് ധന്യ,  കെ രവിക്കുട്ടൻ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top