04 August Wednesday

ഇളവുകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021


കൊച്ചി
കോവിഡ് വ്യാപന തോതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്‌ചമുതൽ ലോക്ക്‌ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും നിലവിൽ വരും. തദ്ദേശസ്ഥാപനങ്ങളിലെ പ്രതിവാര ടിപിആർ അടിസ്ഥാനത്തിലാണ്‌ ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുക. തദ്ദേശസ്ഥാപനങ്ങളിലെ ടിപിആർ എല്ലാ ബുധനാഴ്ചയും അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളും ഇളവുകളും നിശ്‌ചയിക്കും.

ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചിട്ടുണ്ട്‌. പ്രതിവാര ശരാശരി ടിപിആർ എട്ട്‌ ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളെ എ വിഭാഗത്തിലും (കുറഞ്ഞ രോഗവ്യാപനമുള്ള പ്രദേശം) എട്ട്‌ ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളവയെ ബി വിഭാഗത്തിലും  (മിതമായ രോഗവ്യാപനമുള്ള പ്രദേശം) ഉൾപ്പെടുത്തിയിട്ടുണ്ട്‌. 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ളവയെ (കൂടുതൽ രോഗവ്യാപനമുള്ള പ്രദേശം) സി വിഭാഗത്തിലും 30 ശതമാനത്തിന്‌ മുകളിലുള്ള (ഗുരുതര വ്യാപനമുള്ള പ്രദേശം) തദ്ദേശസ്ഥാപനങ്ങളെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തി. ജില്ലയിൽ എ വിഭാഗത്തിൽ 11 തദ്ദേശസ്ഥാപനങ്ങളും ബി വിഭാഗത്തിൽ 70 എണ്ണവും സി വിഭാഗത്തിൽ 14 എണ്ണവും ഡി വിഭാഗത്തിൽ ഒരെണ്ണവുമാണുള്ളത്‌.
 
ചിറ്റാറ്റുകരയിൽ മുപ്പൂട്ട്
ജില്ലയിൽ പ്രതിവാര ശരാശരി ടിപിആർ 30 ശതമാനത്തിലധികമുള്ള ചിറ്റാറ്റുകര പഞ്ചായത്താണ് ഡി വിഭാഗത്തിലുള്ളത്. ഇവിടെ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും. 

എ വിഭാഗം (കുറഞ്ഞ രോഗവ്യാപനം)
പാലക്കുഴ, കൂത്താട്ടുകുളം, അയ്യമ്പുഴ, തിരുമാറാടി, മാറാടി, വാളകം, ഇലഞ്ഞി, പെരുമ്പാവൂർ, പിണ്ടിമന, വാരപ്പെട്ടി, കീരമ്പാറ

-ബി വിഭാഗം (മിതമായ രോഗവ്യാപനം)
കൊച്ചി കോർപറേഷൻ, ആയവന, മൂവാറ്റുപുഴ, മണീട്, ചെങ്ങമനാട്, പോത്താനിക്കാട്, ആവോലി, നെടുമ്പാശേരി, എടവനക്കാട്, മഞ്ഞപ്ര, കുന്നുകര, പാറക്കടവ്, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, അങ്കമാലി, കവളങ്ങാട്, ആമ്പല്ലൂർ, കിഴക്കമ്പലം, വടവുകോട് - പുത്തൻകുരിശ്, ആലുവ, പല്ലാരിമംഗലം, കോതമംഗലം, മൂക്കന്നൂർ, രാമമംഗലം, മുടക്കുഴ, ഉദയംപേരൂർ, പുത്തൻവേലിക്കര, ചോറ്റാനിക്കര, കോട്ടപ്പടി, ഏലൂർ, മഴുവന്നൂർ, കോട്ടുവള്ളി, രായമംഗലം, ചെല്ലാനം, പാമ്പാക്കുട, മലയാറ്റൂർ - നീലീശ്വരം, വരാപ്പുഴ, പിറവം, കൂവപ്പടി, എടത്തല, ഏഴിക്കര, പൈങ്ങോട്ടൂർ, കുമ്പളം, തൃക്കാക്കര, കീഴ്മാട്, നോർത്ത് പറവൂർ, വേങ്ങൂർ, കുഴുപ്പിള്ളി, തിരുവാണിയൂർ, എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി, വെങ്ങോല, കടമക്കുടി, കടുങ്ങല്ലൂർ, പള്ളിപ്പുറം, കളമശേരി, തൃപ്പൂണിത്തുറ, മുളവുകാട്, പൂതൃക്ക, തുറവൂർ, മരട്, കറുകുറ്റി, ചേന്ദമംഗലം, ചേരാനല്ലൂർ, കരുമാല്ലൂർ, വാഴക്കുളം, കാഞ്ഞൂർ, ശ്രീമൂലനഗരം, നായരമ്പലം

സി വിഭാഗം (കൂടുതൽ വ്യാപനം)
ഞാറക്കൽ, നെല്ലിക്കുഴി, ചൂർണിക്കര, ഒക്കൽ, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, അശമന്നൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top