31 July Saturday

തെരുവില്‍ കഴിയുന്നവര്‍ക്ക് 
വാക്‌സിന്‍ നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021


കൊച്ചി
തെരുവില്‍ കഴിയുന്ന 35 പേര്‍ക്ക് കൊച്ചി നഗരസഭ എറണാകുളം ടൗണ്‍ ഹാളില്‍വച്ച്‌ വാക്‌സിനേഷന്‍ നല്‍കി. ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ ഇവര്‍ക്കുണ്ടായിരുന്നില്ല. ഇവര്‍ക്ക് യഥാസമയം രണ്ടാംഡോസ് വാക്‌സിന്‍ നല്‍കാനുള്ള നടപടി നഗരസഭ സ്വീകരിക്കും. വാക്‌സിന്‍ ലഭിക്കാതെ തെരുവില്‍ കഴിയുന്നവരുടെ പട്ടിക നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കും ഉടൻ വാക്‌സിന്‍ നല്‍കും. സന്നദ്ധസംഘടനയായ മിററിന്റെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടത്തിയത്.

വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. മേയര്‍ എം അനില്‍കുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ മുഖ്യാതിഥിയായി. ഡിഎംഒ എന്‍ കെ കുട്ടപ്പന്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. എസ് ശിവദാസ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ടി കെ അഷ്‌റഫ്, പി ആര്‍ റെനീഷ്, ഷീബ ലാല്‍, സുനിത ഡിക്‌സണ്‍, ജെ സനില്‍ മോന്‍, വി എ ശ്രീജിത്, നഗരസഭാ സെക്രട്ടറി എ എസ് നൈസാം, സിറ്റി പ്രോജക്ട് ഓഫീസര്‍ ഡോ. വി ആര്‍ ചിത്ര, മിറര്‍ ചെയര്‍മാന്‍ മിഥുന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top