06 July Wednesday

അധമഭാഷണത്തിന് തൃക്കാക്കര മറുപടി 
നൽകും: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അധമഭാഷണത്തിന് തൃക്കാക്കരക്കാർ മറുപടി നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.  മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെ സുധാകരന്റേത്‌ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയിൽ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തുവന്നത്.

വികസനം മുഖ്യ അജൻഡയായ തെരഞ്ഞെടുപ്പിൽ  നവകേരള സൃഷ്ടിക്ക് ചുക്കാൻപിടിക്കുന്ന മുഖ്യമന്ത്രി പ്രചാരണത്തിൽ നിറഞ്ഞുനിൽക്കുന്നത് കോൺഗ്രസ്‌ നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സുധാകരനും കോൺഗ്രസിനും ജനങ്ങൾ മറുപടിനൽകിയത് ഇടതുപക്ഷത്തിന് 99 സീറ്റ്‌ നൽകിയാണ്. സുധാകരന്റെ അധമഭാഷയ്‌ക്ക്‌ തൃക്കാക്കരയിലെ ജനങ്ങൾ ഇടതുപക്ഷത്തിന്‌ നൂറാം സീറ്റ്‌ നൽകി മറുപടി നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top