25 June Tuesday

സാധനാ ശക്തികേന്ദ്ര അടച്ചുപൂട്ടണം; ഡിവൈഎഫ്ഐ മാർച്ച‌് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


തൃപ്പൂണിത്തുറ
തെക്കുംഭാഗം ചിറ്റേത്ത് കടവിൽ അനധികൃതമായി പ്രവർത്തിച്ചവരുന്ന സാധനാ ശക്തികേന്ദ്ര എന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുവജന മാർച്ച‌് സംഘടിപ്പിച്ചു. ഈ കേന്ദ്രത്തിൽ താമസിപ്പിക്കാൻ കൊണ്ടുവന്ന ഒരു യുവതി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് മാസങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന കേന്ദ്രത്തെ സംബന്ധിച്ച് നാട്ടുകാരിൽ സംശയം ഉണർന്നത്. ചൂരക്കാടുനിന്ന‌് ആരംഭിച്ച യുവജന മാർച്ച് സാധനാ ശക്തികേന്ദ്രത്തിനു സമീപം പൊലീസ് തടഞ്ഞു. യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ ജി സുജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ വി കിരൺ രാജ്, സെക്രട്ടറി കെ ടി അഖിൽദാസ് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top