17 September Tuesday

കണ്ടെയ്നർ റോഡിൽ 6 കാറുകൾ കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


ഏലൂർ
കളമശേരി–വല്ലാർപാടം കണ്ടെയ്നർ റോഡിൽ ഏലൂർ ആനവാതിൽ സിഗ്നലിനുസമീപം ആറു കാറുകൾ കൂട്ടിയിടിച്ചു. ആളപായമില്ല.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. വല്ലാർപാടം ഭാഗത്തുനിന്ന‌് കളമശേരി ഭാഗത്തേക്ക് വരികയായിരുന്ന വാഹനങ്ങളാണ‌് കൂട്ടിയിടിച്ചത്. സിഗ്നൽ കഴിഞ്ഞ‌് മുന്നോട്ടുവരുന്ന ഭാഗത്ത് മീഡിയനിൽ പെയിന്റിങ‌് ജോലി നടക്കുന്നതിനാൽ റോഡിൽ മുന്നറിയിപ്പിനായി ട്രാഫിക് കോൺ വച്ചിരുന്നു. മുന്നിലെ വാഹനം ഇതുകണ്ട‌് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ‌് പിന്നാലെയുള്ള വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഇടിച്ചത‌്.
 


പ്രധാന വാർത്തകൾ
 Top