31 March Tuesday

എൻ എസ്‌ സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


ആലപ്പുഴ
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന എൻ ശ്രീധരന്റെ സ്‌മരണപുതുക്കി. എൻ എസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം നേതാക്കളും ജനപ്രതിനിധികളും എൻ  എസ്സിന്റെ കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിനാളുകൾ രക്തപുഷ്‌പങ്ങൾ അർപ്പിച്ചു.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്‌, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ എന്നിവർ  പുഷ്‌പചക്രങ്ങൾ അർപ്പിച്ചു. എൻഎസിന്റെ ഭാര്യ പത്മാവതിയും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ പുഷ്‌പാർച്ചന നടത്തി.
എം എ ബേബി എൻഎസിനെ  അനുസ്‌മരിച്ചു. ഡോ. ടി എം തോമസ് ഐസക്ക് അധ്യക്ഷനായി. കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ സംസാരിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതംപറഞ്ഞു.

അനുസ്‌മരണ സമ്മേളനത്തിലും പുഷ്‌പാർച്ചനയിലും അഡ്വ.എ എം ആരിഫ് എംപി, സജി ചെറിയാൻ എംഎൽഎ, സിബി ചന്ദ്രബാബു, സി എസ് സുജാത, പി ആർ വസന്തൻ, കെ വരദരാജൻ, സൂസൻ കോടി, എൻ എസ്സിന്റെ മക്കളായ പ്രൊഫ. ജമീല, ജലജ, ഗിരിജ, ഗീത, മരുമകൻ ആർ എസ് ബാബു, പി കെ ബാലചന്ദ്രൻ, സി രാധാമണി, സത്യദേവൻ, പി പി ചിത്തരഞ്ജൻ, മനു സി പുളിക്കൽ, കെ പ്രസാദ്, കെ എച്ച് ബാബുജാൻ, എം സത്യപാലൻ, പി ഗാനകുമാർ, അജയസുധീന്ദ്രൻ, വി ബി അശോകൻ, ആർ രാഹുൽ, ജെയിംസ് ശാമുവേൽ, കെ ആർ ഭഗീരഥൻ, കെ സി മഹീന്ദ്രൻ, എം സുരേന്ദ്രൻ, ടി കെ ദേവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top