01 April Wednesday

പൗരത്വം വ്യക്തിഗതമായ അവകാശം: ശശി തരൂർ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


കൊച്ചി
ഇന്ത്യൻ പൗരത്വം വ്യക്തിഗതമായ അവകാശമാണെന്നും ജാതിയോ മതമോ അടിസ്ഥാനമാക്കി ലഭിക്കേണ്ട കാര്യമല്ലെന്നും ശശി തരൂർ എംപി. ‘ആരാണ് ഇന്ത്യൻ’ എന്ന വിഷയത്തിൽ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം നിർണയിക്കുന്നതിൽ മതത്തെ ഒരു ഘടകമാക്കിയതോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനമൂല്യങ്ങൾ കേന്ദ്രസർക്കാർ ലംഘിച്ചിരിക്കുകയാണ്‌.

നിയമപരമായി അവകാശമായ പൗരത്വമാണ് രേഖകൾ നൽകി തെളിയിക്കേണ്ട കാര്യമായി മാറുന്നത്.   ഒരുമിച്ചുള്ള സമരങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top