01 April Wednesday

പുതിയ കേരള മോഡലിന്റെ കാലം: മന്ത്രി ഡോ. ടി എം തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


കൊച്ചി
ഇത് പുതിയ കേരള മോഡലിന്റെ കാലമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം. കേരളത്തിന്റെ വിഭവങ്ങളിൽനിന്നുള്ളത് നീതിപൂർവം വീതംവയ്‌ക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ "കേരള സമ്പദ്‌വ്യവസ്ഥ- അതിജീവന വഴികൾ' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ യുവതലമുറയ്‌ക്ക് അടിസ്ഥാന വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ  മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. ആ മുന്നേറ്റം സർവമേഖലകളിൽ നിലനിർത്തുക എന്നതാണ്‌ ഇനി വേണ്ടത്‌. പരമ്പരാഗത വ്യവസായങ്ങളല്ല, അനുയോജ്യ വ്യവസായങ്ങളാണ് കേരളത്തിനാവശ്യം. സ്റ്റാർട്ടപ്പുകൾക്ക്‌ കൂടുതൽ സാധ്യതയുണ്ട്.

പണത്തേക്കാൾ വിജ്ഞാനമാണ് അതിനാവശ്യമെന്നും തോമസ് ഐസക് പറഞ്ഞു. പ്ലാനിങ്‌ ബോർഡ്‌ അംഗം ഡോ. രാമകുമാറും ചർച്ചയിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top