18 June Tuesday

ജീവനക്കാരുടെ കുറവ‌് ; സ‌്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

കൊച്ചി
മെക്കാനിക്കൽ, ട്രാഫിക‌് വിഭാഗം ജീവനക്കാരുടെ കുറവുമൂലം സ‌്പെഷ്യൽ ട്രെയിൻസർവീസുകൾ പ്രതിസന്ധിയിൽ. അവധിക്കാല സ‌്പെഷ്യൽ ട്രെയിനുകളടക്കം ഇതുമൂലം മുടങ്ങാൻ സാധ്യതയേറെയാണ‌്.

തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനുകളിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ ഒഴിവ‌് 20 ശതമാനത്തിലേറെയാണ‌്. ട്രാഫിക‌് വിഭാഗത്തിൽ ഇത‌് പകുതിയോളമാകും. പാലക്കാട‌് ഡിവിഷനിൽമാത്രം ട്രാഫിക‌് വിഭാഗത്തിലെ 337 തസ‌്തികകളിൽ 147 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ‌്. സ‌്റ്റേഷൻ മാസ‌്റ്റർമാർ, സിഗ‌്നൽ വിഭാഗം ജീവനക്കാർ, യാർഡുകളിൽ ട്രെയിൻ മാറ്റിയിടുന്നവർ തുടങ്ങിയവരുടെ എണ്ണത്തിൽ വൻ കുറവാണുള്ളത‌്. ലോക്കോ പൈലറ്റുമാർ, അസി. ലോക്കോ പൈലറ്റ‌്, ഗാർഡ‌് എന്നീ തസ‌്തികകളിലും ജീവനക്കാർ വൻതോതിൽ കുറവാണ‌്.

ആവശ്യത്തിന‌് ജീവനക്കാരെ നിയമിക്കാതിരിക്കുകയും ഉള്ളവരെ പരമാവധി ജോലിയെടുപ്പിക്കുകയും ചെയ്യുകയെന്ന നയമാണ‌് റെയിൽവേ സ‌്വീകരിക്കുന്നത‌്. ഗാർഡുമാർ അടക്കമുള്ളവർക്ക‌് ആഴ‌്ചയിൽ 30 മണിക്കൂർ വിശ്രമം എന്നത‌് 22 മണിക്കൂറായി റെയിൽവേ വെട്ടിച്ചുരുക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top