19 May Thursday

ധീരജ് കൊലപാതകം: കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

പ്രതികളായ നിഖിൽ പൈലി, ജിതിൻ തോമസ്, ടോണി തേക്കിലക്കാട്ട്‌, നിതിൻ ലൂക്കോസ്‌, ജെറിൻ ജോജോ

തൊടുപുഴ> ധീരജ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. കോടതി അവധിയായിരുന്നതിനാലാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കാതിരുന്നത്.

പ്രതികളായ കെഎസ് യു- യൂത്ത് കോൺഗ്രസ് നേതാക്കളല്ലാം റിമാൻഡിലാണ്.  മുട്ടം ജില്ലാ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.

നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി അടക്കമുളള തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top