21 February Friday

കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോ. സുവർണ ജൂബിലി സമ്മേളന സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020


കോട്ടയം
വൈദ്യുതി ജീവനക്കാരുടെ സമരസംഘടനയായ കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ(സിഐടിയു) സുവർണ ജൂബിലി സമ്മേളനത്തെ വരവേൽക്കാൻ അക്ഷരനഗരി ഒരുങ്ങുന്നു. അഞ്ചു പതിറ്റാണ്ടുമുമ്പ്‌ സംഘടന രൂപീകൃതമായ ജില്ലയിൽ തന്നെ അതിന്റെ സുവർണ ജൂബിലി സമ്മേളനം ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്‌. സമ്മേളന വിജയത്തിനായി 1001 അംഗങ്ങളുള്ള സ്വാഗതസംഘം രൂപീകരിച്ചു. സുവർണ ജൂബിലി സമ്മേളന സ്‌മരണയ്‌ക്കായി ഭവനരഹിതരായ ഒരു കുടുംബത്തിന്‌ വീട്‌ നിർമിച്ചു നൽകാനും കെപിഎസ്‌ മേനോൻ ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം തീരുമാനിച്ചു. ഏപ്രിൽ 17 മുതൽ 20വരെയാണ്‌ സമ്മേളനം. ആനുകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങളടക്കം ജനശ്രദ്ധയിൽ എത്തിക്കുംവിധം ആശയസമ്പുഷ്ടമായ പ്രചാരണ പ്രവർത്തനങ്ങളാകും സംഘടിപ്പിക്കുക.

യോഗം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ജെ തോമസ്‌ ഉദ്‌ഘാടനംചെയ്‌തു. വർക്കേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എളമരം കരീം അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ടി ആർ രഘുനാഥൻ എന്നിവർ സംസാരിച്ചു. പ്രൊഫ. എം ടി ജോസഫ്‌, കെ എം രാധാകൃഷ്‌ണൻ,  കെ കെ ഗണേശൻ, എസ്‌ വിനോദ്‌ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപ്രകാശ്‌ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി പി എൻ പ്രദീപ്‌ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: വൈക്കം വിശ്വൻ, കെ ജെ തോമസ്‌, മന്ത്രി എം എം മണി(രക്ഷാധികാരികൾ). വി എൻ വാസവൻ(ചെയർമാൻ), കെ സുരേഷ്‌ കുറുപ്പ്‌ എംഎൽഎ, ടി ആർ രഘുനാഥൻ, എം ടി ജോസഫ്‌, സി ജെ ജോസഫ്‌, ലാലിച്ചൻ ജോർജ്‌, വി പി ഇസ്‌മായിൽ, കെ അനിൽകുമാർ, പി ജെ വർഗീസ്‌, കെ കെ ഗണേശൻ, കെ ബി രമ, കെ വി ബിന്ദു, ഡോ. കെ എം ദിലീപ്‌, കുര്യൻ സെബാസ്‌റ്റ്യൻ, സജേഷ്‌ ശശി(വൈസ്‌ ചെയർമാൻമാർ). പി എൻ പ്രദീപ്‌(ജനറൽ കൺവീനർ), എ വി റസൽ, വി പി ഇബ്രാഹിം, കെ എം രാധാകൃഷ്‌ണൻ, എസ്‌ ദീപക്‌, വി കെ ഉദയൻ, എം എച്ച്‌ സലിം, കെ ജെ അനിൽകുമാർ, രാജി സഖറിയ, എസ്‌ വിനോദ്‌, കെ കെ ഹരിക്കുട്ടൻ, ഷീജ അനിൽ, പി വി പ്രദീപ്‌(ജോയിന്റ്‌ കൺവീനർമാർ). സി ആർ അജിത്‌(ട്രഷറർ). വിവിധ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.


പ്രധാന വാർത്തകൾ
 Top