16 February Saturday

ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായ കേന്ദ്രനീക്കത്തിനെതിരെ ഇന്ത്യ; മോഡി എഗെയിന്‍സ്റ്റ് റൂള്‍ ഓഫ് ലോ ക്യാംപെയിന്‍ തരംഗമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

കൊച്ചി> വന്‍ വിജയമായി മോഡി എഗെയിന്‍സ്റ്റ് റൂള്‍ ഓഫ് ലോ ഹാഷ്‌ടാഗ് ക്യാംപെയിന്‍. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെതിരെ തുടങ്ങിയ ക്യാംപയിനാണ് ട്വിറ്ററിലെ മറ്റെല്ലാ ക്യാംപെയിനുകളേയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്.

  കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവും ഒപ്പം തന്നെ ഗൗരവതരമായ നിരീക്ഷണങ്ങളുമാണ് മോഡി എഗെയിന്‍സ്റ്റ് റൂള്‍ ഓഫ് ലോ യിലൂടെ ജനങ്ങള്‍  രേഖപ്പെടുത്തുന്നത്. ബിജെപിയുടെ തന്നെ രണ്ട് ഹാഷ്‌ടാഗ് ക്യാംപെയിനെ പിന്തള്ളിയാണ് പുതിയ ഇന്ത്യയില്‍ ട്രെന്റായി മാറിയത്.

 അലോക് വര്‍മയെ ഒഴിവാക്കല്‍, റാഫേല്‍ സംഭവം, സുപ്രീംകോടതി ജഡ്ജിമാരുടെ പത്രസമ്മേളനം തുടങ്ങി ആര്‍ബിഐ മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരെയുള്ള വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം തകര്‍ക്കുന്നതായും ക്യാംപെയിന്‍ കുറ്റപ്പെടുത്തുന്നു.

 നമോയുവ, ന്യു ഗുജറാത്ത് വിത്ത് നമോ എന്നിങ്ങനെയുള്ള ബിജെപിയുടെ ഹാഷ്ടാഗ് ക്യാപെയിനുകളെ പിന്തള്ളിയാണ് മോഡിക്കും കേന്ദ്രത്തിനുമെതിരായ  മോഡി എഗെയിന്‍സ്റ്റ് റൂള്‍ ഓഫ് ലോ ക്യാംപെയിന്‍ തരംഗമായിരിക്കുന്നത്


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top