14 December Saturday
കേരള സ്റ്റാര്‍ട്ടപ്‌ മിഷന്‍ സ്വപ്‌നപദ്ധതി അവതരിപ്പിച്ചു

കേരളത്തെ ​ഗെയിമിങ് സാങ്കേതികവിദ്യയുടെ കവാടമാക്കും : കേരള സ്റ്റാര്‍ട്ടപ്‌ മിഷന്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

കൊച്ചി
അടുത്ത രണ്ടുവർഷത്തിനുള്ളിൽ കേരളത്തെ രാജ്യത്തിന്റെ ഗെയിമിങ്‌ സാങ്കേതികവിദ്യയുടെ കവാടമാക്കാൻ കേരള സ്റ്റാർട്ടപ്‌ മിഷൻ. ആ​ഗോള ​െഗയിമിങ് കമ്പനിയായ യൂണിറ്റി ടെക്നോളജീസ് കൊച്ചിയിൽ സംഘടിപ്പിച്ച യുണൈറ്റ് ഇന്ത്യ 2019 ഉച്ചകോടിയിലാണ് കേരള സ്റ്റാർട്ടപ്‌ മിഷൻ ഈ സ്വപ്നപദ്ധതി അവതരിപ്പിച്ചത്. യൂണിറ്റി ടെക്നോളജീസുമായി ചേർന്ന് സ്റ്റാർട്ടപ്‌ മിഷൻ മികവിന്റെ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ കേരളത്തിൽനിന്ന് 1000 ഗയിമിങ് പ്രൊഫഷണലുകളെ  സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന്  കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്‌ പറഞ്ഞു.

സംരംഭങ്ങൾക്കാവശ്യമായ സഹായകപരിപാടികൾ, ധനസഹായം, ആഗോള വിദഗ്ധരുടെ നേരിട്ടുള്ള ഉപദേശം എന്നിവ കൂടാതെ ഉൽപ്പന്നങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾതന്നെ ഉപയോക്താക്കളാകുന്ന മെച്ചവും കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റി ടെക്നോളജീസിന്റെ വിദ്യാഭ്യാസവിഭാഗം ആഗോളമേധാവിയും വൈസ് പ്രസിഡന്റുമായ ജസീക്ക ലെൻഡലും സംസാരിച്ചു.

യൂണിറ്റി ടെക്നോളജീസിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ യൂണിവേഴ്സൽ റെൻഡർ പൈപ് ലൈൻ, ഹൈ ഡെഫനിഷൻ റെൻഡർ പൈപ് ലൈൻ തുടങ്ങിയവയുടെ ഏറ്റവും പുതിയ പതിപ്പുകളും അവതരിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top