12 November Tuesday

ജനാധിപത്യം സംരക്ഷിക്കാൻ ബുദ്ധിജീവികൾ രംഗത്തിറങ്ങണം: ആനന്ദ് തെല്‍തുംബ്ദേ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

തൃശൂർ
സാധാരണക്കാരനെ പുറന്തള്ളുന്ന നയസമീപനമാണ് ബിജെപി സർക്കാരിൽനിന്ന് പുറത്തുവരുന്നതെന്ന്‌ ആനന്ദ് തെൽതുംബ്ദേ.  അപകടകരമായ സ്ഥിതിവിശേഷം, മറികടക്കാൻ പൊതുബുദ്ധിജീവികൾ  രംഗത്തുവരണം. പ്രൊഫ. വി അരവിന്ദാക്ഷൻ അനുസ്മരണത്തോടനുബന്ധിച്ച് ‘പൊതു ബുദ്ധിജീവികളുടെ സാമൂഹ്യ ധർമം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു.   ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ തുറന്നു കാണിക്കേണ്ട ചുമതല മാധ്യമങ്ങൾക്കുണ്ടെങ്കിലും അവ സംഘപരിവാറിന്റെ കൈപ്പിടിയിൽ ഒതുങ്ങി. മിക്കവാറും മാധ്യമങ്ങൾ സംഘപരിവാറിനെ സഹായിക്കുകയാണ്‌.  മതേതര ഇന്ത്യയുടെ നിലനിൽപ്പിന് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, തൊഴിലാളികൾ, ദളിതർ, സാധാരണക്കാർ തുടങ്ങിയവരുടെ ഐക്യം ഉണ്ടാകണം.

വി അരവിന്ദാക്ഷൻ പുരസ്കാരം എം എ ബേബി ആനന്ദ് തെൽതുംബ്ദേക്ക് സമ്മാനിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രൊഫ. ഇ രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യം സാധ്യതകളും വെല്ലുവിളികളും എന്ന പി രാജീവിന്റെ പ്രബന്ധവിഷയം ഉൾക്കൊള്ളിച്ചുള്ള ലഘുലേഖ സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ, തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാതിന് നൽകി പ്രകാശനം ചെയ്തു.


പ്രധാന വാർത്തകൾ
 Top