20 November Wednesday

അഭിജിത്തിനെ കേന്ദ്രം എങ്ങനെ സ്വാഗതം ചെയ്യും: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019


സാമ്പത്തികശാസ്ത്രത്തിൽ അഭിജിത് ബാനർജി നൊബേൽ പുരസ്കാരം നേടിയതിനെ ഇന്ത്യയിലെ ഭരണാധികാരികൾ എങ്ങനെ സ്വാഗതം ചെയ്യുമെന്ന്‌ കൗതുകത്തോടെ കാത്തിരിക്കുകയാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. ബിജെപിയുടെ നയങ്ങളെ തുറന്ന്‌ വിമർശിച്ചയാളാണ്‌ അഭിജിത്. നോട്ട് നിരോധനത്തിന്റെ യുക്തി എന്തെന്ന്  മനസ്സിലായിട്ടില്ലെന്ന്‌ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ജിഎസ്ടി നടപ്പാക്കിയ രീതിയെ അതിദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഗുജറാത്ത് മോഡൽ വികസനം പൊള്ളയെന്നും അഭിപ്രായപ്പെട്ടു.

സംഘപരിവാർ ഇല്ലാതാക്കാൻ നോക്കുന്ന ജെഎൻയുവിന്റെ ഉൽപ്പന്നമാണ് അഭിജിത് ബാനർജി. സമരമുഖരിതമായിരുന്ന ജെഎൻയുവിൽ കൂട്ട അറസ്റ്റ് ചെറുക്കുന്നതിനിടെ അദ്ദേഹം തിഹാർ ജയിലിലുമെത്തി. ദിവസങ്ങൾക്കുശേഷമാണ് ജാമ്യം ലഭിച്ചത്–- മന്ത്രി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ  പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top