09 November Saturday

രക്ഷിതാക്കളും 
പഠിച്ചോളൂ... പുസ്‌തകവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്‌

ബിജോ ടോമിUpdated: Monday Sep 16, 2024



തിരുവനന്തപുരം
വിദ്യാർഥികളെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിന്‌ പുസ്തകം തയ്യാറായി. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ഒക്ടോബർ ആദ്യവാരം പുസ്തകം പ്രകാശിപ്പിക്കും. കുട്ടികൾക്ക്‌ എങ്ങനെ പഠനപിന്തുണ നൽകണം എന്നതിനൊപ്പം ശാരീരിക മാനസിക അവസ്ഥ മനസിലാക്കി എങ്ങനെ ഇടപെടണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്‌ തയ്യാറാക്കുന്ന പുസ്തകത്തിലുണ്ടാകും.

പ്രീ പ്രൈമറി, എൽപി, യുപി ക്ലാസ്സുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഓരോ വിഭാഗത്തിനും പ്രത്യേക പുസ്തകവും ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും കൂടി ഒരു പുസ്തകവുമാണ്‌ ഉണ്ടാകുക. കുട്ടികളുടെ ശാരീരിക -വളർച്ചയെക്കുറിച്ച്‌ രക്ഷിതാക്കൾക്ക്‌ കൃത്യമായ അവബോധം ഉണ്ടാക്കും. വിദ്യാർഥികളുടെ ജീവിത നൈപുണ്യം, ലൈംഗിക വിദ്യാഭ്യാസം, ആരോഗ്യം, ലഹരി ഉപയോഗ സാധ്യത, സാമൂഹിക–- പാരിസ്ഥിതിക ബോധം സംബന്ധിച്ച നിർദ്ദേശം എന്നിവയും ഉള്ളടക്കത്തിലുണ്ട്‌. സമഗ്ര ശിക്ഷ കേരള (എസ്‌എസ്‌കെ) സഹായത്തോടെ രക്ഷിതാക്കൾക്ക്‌ ബോധവൽക്കരണവും നടത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top