21 October Wednesday

പ്രതിപക്ഷ നേതാവ്‌ വിഡ്ഢിവേഷം കെട്ടുന്നു: - എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


സ്വന്തം ലേഖകൻ
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദിവസവും വാർത്താസമ്മേളനം നടത്തി കളവ്‌ പറഞ്ഞ്‌ സ്വയം അപഹാസ്യനാവുകയാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ  പറഞ്ഞു. ഉന്നയിക്കുന്ന അസത്യങ്ങൾ കൈയോടെ പിടിക്കുമ്പോൾ  നേരത്തേ പറഞ്ഞത് നിഷേധിച്ച്‌ ചെന്നിത്തല വിഡ്ഢിവേഷം കെട്ടുകയാണ്‌. മന്ത്രി കെ ടി ജലീലിന്‌ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന്‌ പറഞ്ഞിട്ടില്ലെന്ന പുതിയ വെളിപ്പെടുത്തൽ ഇതിന്‌ തെളിവാണ്‌.    മന്ത്രി കെ ടി ജലീൽ നിയമലംഘനം നടത്തിയതായി  ഒരു കേസും നിലവിലില്ല. ജലീലിനോട് വ്യക്തിവിരോധം തീർക്കുന്ന  കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലിംലീഗ് നേതാക്കൾ  ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾ  ആവർത്തിക്കുകയാണ് പ്രതിപക്ഷനേതാവ്.

ബിജെപിയോട് സഹകരിച്ച് നിയമം കൈയിലെടുത്തുള്ള അക്രമസമരങ്ങളുമായി യുഡിഎഫ് മുന്നോട്ടുപോകുകയാണ്. ഒരുസംഘം മാധ്യമങ്ങൾ നൽകുന്ന അൽപ്പായുസ്സായ വാർത്തകളുപയോഗിച്ച് ജനങ്ങൾക്കുവേണ്ടി പൊരുതുന്ന ഒരു സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പൊതുരാഷ്ട്രീയത്തിലെ ഏറ്റവും തരംതാണരീതിയാണ്.

ജനങ്ങളെ അണിനിരത്തി  ഇടതുപക്ഷം ഈ നീക്കം പരാജയപ്പെടുത്തുമെന്ന്‌ വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top