21 October Wednesday

ദിലീപിന്റെ ജാമ്യം: പ്രോസിക്യൂഷന്റെ ഹർജിയിൽ വാദം 18ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

നടൻ ദിലീപ്‌ വിചാരണക്കോടതിയിൽ എത്തിയപ്പോൾ


കൊച്ചി
യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ നൽകിയ ഹർജി കൂടുതൽ വാദത്തിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ പ്രധാന സാക്ഷികളിലൊരാളെ അഭിഭാഷകൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷനാണ്‌ ഹർജി നൽകിയത്‌.

കേസിലെ മുഖ്യപ്രതി സുനിൽകുമാറും (പൾസർ സുനി) നടൻ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന്‌ സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന നിർണായക സാക്ഷിയെ മറ്റൊരു അഭിഭാഷകൻ മുഖേന സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ്‌ പ്രോസിക്യൂഷൻ പരാതി. ആരോപണവിധേയനായ അഭിഭാഷകന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്‌. കേസിലെ സാക്ഷികളിലൊരാളായ നടൻ മുകേഷിനെ ചൊവ്വാഴ്‌ച വിസ്‌തരിച്ചു.  ദിലീപും മുകേഷും ഒരുമിച്ച് അഭിനയിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ്‌ സുനിൽകുമാറിനെ പരിചയപ്പെട്ടത്‌. കുറച്ചുകാലം സുനിൽകുമാർ മുകേഷിന്റെ ഡ്രൈവറായിരുന്നു. നടൻ ദിലീപും കോടതിയിൽ ഹാജരായി. ആക്രമിക്കപ്പെട്ട നടിക്ക്‌ വീട്ടിൽ പോകാൻ വാഹനമെത്തിച്ച അനിലിനെയും വിസ്‌തരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top