പാലാ > എല്‍ഡിഎഫ് ഭരണത്തില്‍ ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പറയാനേറെയുണ്ട്. പാലാക്കാര് അതെല്ലാം അനുഭവിച്ചറിയുന്നവരുമാണ്. 'നിപ്പ'യെ ചെറുത്തു തോല്പിച്ച, ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യമേഖലയ്ക്ക് കരുത്തു പകര്‍ന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത പാലായിലെ കുടുംബസദസുകള്‍ നിറഞ്ഞ കൈയടിയിലൂടെ മനസറിയിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തോട് അനുബന്ധിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ അളനാടും രാമപുരം പഞ്ചായത്തിലെ കുറിഞ്ഞിയിലുമായിരുന്നു മന്ത്രി പങ്കെടുത്ത കുടുംബസംഗമങ്ങള്‍. പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളെക്കുറിച്ച് മന്ത്രി കെ കെ ശൈലജയ്ക്ക് വ്യക്തമായ ചിത്രമുണ്ടെന്ന് വാക്കുകളില്‍ സ്പഷ്ടം. പിഎച്ച്സിയെ സിഎച്ച്സിയാക്കിയതും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതുമെല്ലാം മന്ത്രി ഓര്‍ത്തെടുത്തു.
പറയുന്നതെല്ലാം ശരിയെന്ന് തലകുലുക്കി സമ്മതിച്ച് സദസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു മിഷനുകള്‍ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന്റെ സന്തോഷം മന്ത്രി കുടുംബസദസില്‍ പങ്കുവെച്ചു. ''ഈ മിഷനുകള്‍ തുടങ്ങുമ്പോള്‍ ആക്ഷേപിച്ചവരുണ്ട്. ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അടക്കമുള്ള സര്‍ക്കാര്‍ മിഷനുകളെ വിമര്‍ശകര്‍ പോലും ഹൃദയത്തിലേറ്റു വാങ്ങി. ഹൃദയത്തിന് തകരാറുള്ള കുഞ്ഞുങ്ങള്‍ക്കായി ആരംഭിച്ച 'ഹൃദ്യം' പദ്ധതിയിലൂടെ രണ്ടു വര്‍ഷം കൊണ്ട് 1500 കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞു'' വെന്ന കെ കെ ശൈലജയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ് വരവേറ്റത്.
മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് മികച്ച പരിഗണന നല്കിയ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള നന്ദി കുടുംബയോഗങ്ങളില്‍ ദൃശ്യമായി. സാമൂഹാരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് ധൈര്യത്തോടെ കടന്നു ചെല്ലാം. ഡോക്ടറുണ്ട്. മരുന്നിനും ക്ഷാമമില്ലെന്ന് ജനങ്ങള്‍. പ്രളയദുരന്തത്തില്‍ മനസ് പതറാതെ നിന്ന് 'നമ്മള് അതിജീവിക്കു'മെന്ന് പറഞ്ഞ് ജനങ്ങളെ ചേര്‍ത്തു പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാര്‍ മൂന്നു വര്‍ഷം കൊണ്ട് 30 വര്‍ഷത്തെ വികസനമാണ് നടപ്പാക്കിയതെന്ന് മന്ത്രി.
ഏതു പ്രതിസന്ധിയെയും നേരിടാന്‍ കേരളത്തിന് കഴിയുമെന്നും നാം തെളിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ എതിരാളിയുടെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവന്ന മാണി സി കാപ്പന് ജയത്തിന് അര്‍ഹനാണെന്ന് പാലായിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇത് വോട്ടായി പ്രതിഫലിപ്പിച്ചാല്‍ ഇനിയുള്ള ഒന്നര വര്‍ഷം അദ്ദേഹത്തിലൂടെ പാലായില്‍ വികസനതേരോട്ടം സൃഷ്ടിക്കാന്‍ കഴിയുമെന്നും കെ കെ ശൈലജ പറഞ്ഞു.
പാലാ മരിയന്‍ സെന്റര്‍ ആശുപത്രിയും കഴിഞ്ഞ ദിവസം മാര്‍ ജോര്‍ജ് ആലഞ്ചേരി ആശീര്‍വദിച്ച, പാലാ രൂപതാ മെഡിക്കല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിനു കീഴിലെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയും ഇടവേളയില്‍ മന്ത്രി സന്ദര്‍ശിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. അബ്രാഹം കൊല്ലത്താനത്തുമലയില്, ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, ഫാ. ജോസഫ് പരിയാത്ത്, ഫാ. ഗര്‍വാസിസ് ആനിത്തോട്ടം, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ് എന്നിവര്‍ ചേര്‍ന്ന് മാര്‍സ്ലീവാ മെഡിസിറ്റിയിലേയ്ക്ക് മന്ത്രിയെ സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെ ചികിത്സാ സജ്ജീകരണങ്ങള്‍ വീക്ഷിച്ച മന്ത്രി ആരോഗ്യമേഖലയില്‍ മികച്ച മാതൃക സൃഷ്ടിക്കാന്‍ മാര്‍സ്ലീവാ മെഡിസിറ്റിക്ക് കഴിയട്ടെയെന്ന് ആശംസിച്ചു. മരിയന്‍ സെന്റര്‍ ആശുപത്രിയിലെത്തിയ കെ കെ ശൈലജയെ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..