22 October Tuesday

മഴക്കെടുതി: കേന്ദ്ര സംഘം ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019


തിരുവനന്തപുരം
ഉരുൾപൊട്ടലും മഴക്കെടുതിയുംമൂലം  കേരളത്തിനുണ്ടായ നാശനഷ്‌ടം വിലയിരുത്താൻ കേന്ദ്ര സംഘം തിങ്കളാഴ്‌ച  എത്തും. കേന്ദ്ര ആഭ്യന്തര ജോയിന്റ്‌ സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ്‌ കൊച്ചിയിൽ എത്തുക.  സംഘം രണ്ടായിത്തിരിഞ്ഞ്‌ ദുരന്തബാധിത ജില്ലകൾ സന്ദർശിക്കും. 

ചൊവ്വാഴ്‌ച ഒരു സംഘം മലപ്പുറവും മറ്റേസംഘം ആലപ്പുഴയും സന്ദർശിക്കും. ബുധനാഴ്‌ച വയനാട്‌, എറണാകുളം, തൃശൂർ ജില്ലകളും വ്യാഴാഴ്‌ച കണ്ണൂർ ജില്ലയും സന്ദർശിക്കും.  സംഘം വെള്ളിയാഴ്‌ച തലസ്ഥാനത്ത്‌ എത്തി മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച നടത്തും. കൃഷി മന്ത്രാലയത്തിലെ ഡയറക്ടർ ഡോ കെ മനോഹരൻ, ധന ജോയിന്റ് ഡയറക്ടർ എസ്‌ സി മീണ, ഊർജ ഡെപ്യൂട്ടി ഡയറക്ടർ ഒ പി സുമൻ,  ജലവിഭവ  സീനിയർ എൻജിനിയർ വി മോഹൻ മുരളി, ഗ്രാമവികസന  ഡയറക്ടർ അനിത ബാഗൽ, ഉപരിതല ഗതാഗത  റീജ്യണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരാണ് സംഘത്തിലുള്ളത്‌.

നാശനഷ്‌ടം വിലയിരുത്തി കേന്ദ്ര സംഘം കണക്ക്‌ തയ്യാറാക്കും. കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനം തയ്യാറാക്കിയ  നാശനഷ്ടക്കണക്ക്‌ സംഘത്തിന്‌ നൽകും.  ഇതിനു പിന്നാലെ രണ്ടാമത്തെ കേന്ദ്ര സംഘവും കേരളത്തിലെത്തും. അവരും നാശനഷ്ടക്കണക്ക്‌ തയ്യാറാക്കും. അതിനുശേഷമേ കേരളത്തിന്‌ കേന്ദ്രം സഹായം എത്രയെന്ന്‌ പ്രഖ്യാപിക്കുകയുള്ളൂ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top