30 March Thursday

ലെഗീഷിന്റെ വീശുവലയില്‍ കുടുങ്ങി 10 കിലോയുള്ള കറൂപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2016

വൈപ്പിന്‍> ലെഗീഷ് സേവ്യറിന്റെ വീശുവലയില്‍ കുടുങ്ങിയത് 10 കിലോ തൂക്കമുള്ള കറൂപ്പ് മത്സ്യം. അഴിമുഖത്ത് പുതുവൈപ്പ് എല്‍എന്‍ജി ജെട്ടിക്കു സമീപം വീശിയപ്പോഴാണ് ലെഗീഷിന്റെ വലയില്‍ “കൊമ്പന്‍’ കുടുങ്ങിയത്.

കറൂപ്പ് വീശുവലയില്‍ സാധാരണ കുടുങ്ങാറില്ല. കുടുങ്ങിയാല്‍ തന്നെ വലപൊളിച്ചു പോകും. അത്രക്ക് മൂര്‍ച്ചയേറിയതാണ് ഇതിന്റെ മുള്ളുകള്‍. എന്നാല്‍ ജെട്ടിക്ക് സമീപം ടഗ്ഗ് കടന്നു പോകുന്നതിനിടയില്‍ ചെളി കലങ്ങി ചെകിളപ്പൂവിലേക്ക് കയറിയതിനാലാകാം വല പൊളിക്കാന്‍  ശേഷിയില്ലാതെപോയതെന്ന് ലഗീഷ് പറഞ്ഞു.  വെള്ളത്തിനു മുകളില്‍ മിന്നിമറഞ്ഞ കറൂപ്പിനു നേരെ ലെഗീഷ് വലയെറിയുകയായിരുന്നു.

പുതുവൈപ്പ് സ്വദേശിയായ ലെഗീഷ് എറണാകുളം ലോകോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top