15 October Tuesday
നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ഷിബിലി

തിരുവനന്തപുരത്ത് ​ഗുണ്ടാനേതാവിനെ വെട്ടികൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

 തിരുവനന്തപുരം > തിരുവനന്തപുരത്ത് ​ഗുണ്ടാപകപോക്കലിൽ ബീമാപ്പള്ളി സ്വദേശി ഷിബിലി കൊല്ലപ്പെട്ടു. പൊലീസ് റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി. പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്. പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നി​ഗമനം. പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബീമാപ്പള്ളിയില്‍  ഷിബിലിയെ വെട്ടിയാണ് കൊലപ്പെടുത്തിയത്


ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ഷിബിലി. പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top