കോഴിക്കോട് > മികച്ച കോളേജ് മാഗസിനുള്ള 21–ാമത് ബഷീര്‍ അവാര്‍ഡിന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് മാഗസിന്‍ 'നാക്കില' അര്‍ഹമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്ക് ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരികവേദിയായ ബാങ്ക്മെന്‍സ് ക്ളബ്് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. അനുശ്രീയാണ് നാക്കിലയുടെ എഡിറ്റര്‍. 5000 രൂപ, 3000 രൂപ, 1500 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ബഹുമതിപത്രവുമാണ് സമ്മാനം.
കാസര്‍കോട് ഗവ. കോളേജ് മാഗസിന്‍ 'ബെര്‍ത്തം'(എഡിറ്റര്‍– പി രഞ്ജിത്ത്), കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മാഗസിന്‍ 'വിശ്വവിഖ്യാത തെറി(എഡിറ്റര്‍– ശ്രീഷമീം) എന്നിവ രണ്ടാംസ്ഥാനത്തിന് അര്‍ഹമായി. എബിവിപിക്കാര്‍ കത്തിച്ചതിനെ തുടര്‍ന്ന് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ മാഗസിന്‍ കൂടിയാണ് 'വിശ്വവിഖ്യാത തെറി'. ഡിസി ബുക്സ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കൊല്ലം ടി കെ എം എന്‍ജിനിയറിങ് കോളേജ് മാഗസിന്‍ 'കല്ല്'(ഒ കെ അവിനാശ്), പയ്യന്നൂര്‍ കോളേജ് മാഗസിന്‍ 'ചത്തതെന്ന് തള്ളിയ പുഴുക്കളാണ് പൂമ്പാറ്റകളാകുന്നത്' (എഡിറ്റര്‍– ബി ഷഹല്‍), ഗവ. ബ്രണ്ണന്‍ കോളേജ് മാഗസിന്‍ 'ഇനിയൊരു വണ്‍സ് മോര്‍ ഉണ്ടായിരിക്കുന്നതല്ല'(എഡിറ്റര്‍– ജി പി അഷ്മിത) എന്നിവ മൂന്നാം സ്ഥാനത്തിനും അര്‍ഹമായി.
കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാഗസിന്‍ 'കീഹോള്‍'(പി വി അഷിത), കാഞ്ഞങ്ങാട് നെഹ്റു കോളേജ് മാഗസിന്‍ 'ഒലി'(പി പി വിശ്വാസ്), അരീക്കോട് എസ്എസ് കോളേജ് മാഗസിന്‍ 'നിയമപരമായ മുന്നറിയിപ്പ്'(ബഹ്നം ഷരീഫ്) എന്നിവ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി. ആര്‍ മോഹനന്‍, കെ ബി രാജാനന്ദ്, കെ ജെ തോമസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
18ന് വൈകിട്ട് 5.30ന് കോഴിക്കോട് ടൌണ്‍ ഹാളില്‍ നടക്കുന്ന ബഷീര്‍ അനുസ്മരണ ചടങ്ങില്‍ ഡോ. എം എം ബഷീര്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ബാങ്ക്മെന്‍സ് ക്ളബ് പ്രസിഡന്റ് കെ ജെ തോമസ്, സെക്രട്ടറി കെ സാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..