21 July Sunday

മുൻ എംപി എ സമ്പത്ത‌ിനെതിരെ കോൺഗ്രസ് എംഎൽഎമാരുടെ വ്യാജപ്രചാരണം: സത്യം പുറത്തായതോടെ പോസ‌്റ്റ‌്മുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

തിരുവനന്തപുരം> മുൻ എംപി എ സമ്പത്ത‌ിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം. സമ്പത്തിന്റെ വാഹനത്തിൽ ‘എക‌്സ‌് എംപി’ എന്ന ബോർഡ‌് പതിപ്പിച്ചിരിക്കുന്നതായി കാട്ടിയായിരുന്നു വ്യാജപ്രചാരണം. ഫേസ‌്ബുക്ക‌്  ഉൾപ്പെടെയുള്ള സോഷ്യൽമീഡിയയിൽ കോൺഗ്രസ‌് എംഎൽഎമരായ വി ടി ബൽറാം, ഷാഫി പറമ്പിൽ, യൂത്ത‌് ലീഗ‌് നേതാവായ പി കെ ഫിറോസ‌് എന്നിവരുടെ നേതൃത്വത്തിൽ ഇത‌് പ്രചരിപ്പിച്ചു. എംഎൽഎമാരുടെ ഫേസ‌്ബുക്ക‌് പോസ‌്റ്റിനെ പിൻപിൻപറ്റി ചില ഓൺലൈൻ മാധ്യമങ്ങളും  വാർത്തയാക്കി. ബിജെപി പ്രവർത്തകരും ഏറ്റുപിടിച്ചു.

സമ്പത്തിനെയും സിപിഐ എമ്മിനെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിലായിരുന്നു വ്യാജപ്രചാരണവും വാർത്തകളും. സമ്പത്തിന്റെ കെ എൽ 01 ബി ആർ 657 എന്ന വാഹനത്തിൽ എക‌്സ‌് എംപി എന്ന‌്പതിപ്പിച്ചിരിക്കുന്ന ചിത്രമാണ‌് പ്രചരിപ്പിച്ചത‌്. വാഹനത്തിൽ എംപിയോ ഡ്രൈവറോ ഇല്ല. എന്നാൽ ദുഷ്ടലാക്കോടെ എംപിയെ അപഹസിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. ജനപ്രതിനിധി അല്ലാതായ ശേഷം എംപി ബോർഡ‌് സമ്പത്ത‌് വാഹനത്തിൽനിന്നും നീക്കം ചെയ‌്തിരുന്നു. യാതൊരു ബോർഡും വാഹനത്തിൽ ഇല്ലെന്ന‌് സമ്പത്ത‌് ‘ദേശാഭിമാനി’യോട‌് പറഞ്ഞു.

വ്യാജപ്രാചാരണം നടത്തിയവരുടെ ഉദ്ദേശ്യശുദ്ധി എന്തായാലും അനുചിതമായ പ്രവൃത്തിയാണ‌് അവർ ചെയ‌്തതെന്നും സമ്പത്ത‌് പറഞ്ഞു. ഇതിനിടെ ചിത്രം വ്യാജമാണെന്നും ഫോടോഷോപ് ആണെന്നുള്ള വിവരവും പുറത്തവന്നതോട ഇതോടെ തന്ത്രപൂർവം വി ടി ബൽറാം  ഫേസ‌്ബുക്ക‌് പോസ‌്റ്റ‌്മുക്കി. ബൽറാം ഉൾപ്പെടെയുള്ളവരെ തള്ളി കെ എസ‌് ശബരിനാഥൻ എംഎൽഎ രംഗത്ത‌് എത്തി. ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന‌് ഉറപ്പാക്കാതെ പ്രചരിപ്പിക്കുന്നത‌് നമുക്കാർക്കും ഭൂഷണമല്ലെന്ന‌് ശബരിനാഥൻ ഫേസ‌്ബുക്കിൽ പ്രതികരിച്ചു. ചിത്രം ഫോടോഷോപ‌് ചെയ‌്തതാണെന്ന‌് അറിയുന്നതായും  കുറിച്ചു. ഇതിനിടെ വ്യാജപ്രചാരണം നടത്തിയവർക്ക‌് എതിരെ ശക്തമായ പ്രതിഷേധവും സോഷ്യൽമീഡിയയിലുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top