19 July Friday

കെഎസ‌്എഫ‌്ഇ ഓഫീസേഴ‌്സ‌് യൂണിയൻ സംസ്ഥാന സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്യുന്നു


തിരുവനന്തപുരം
കെഎസ‌്എഫ‌്ഇ ഓഫീസേഴ‌്സ‌് യൂണിയൻ സംസ്ഥാന സമ്മേളനം ആർ രാഘവൻപിള്ള–- കെ കെ സാബു നഗറിൽ (എകെജി ഹാൾ) ആരംഭിച്ചു. ശനിയാഴ‌്ച രാവിലെ സമ്മേളന നഗരിയിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് കെ എൻ ബാലഗോപാൽ പതാക ഉയർത്തി. വൈകിട്ട‌് സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ സംസ്ഥാന സമ്മേളനം ഉദ‌്ഘാടനം ചെയ‌്തു. കെ എൻ ബാലഗോപാൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി, ബെഫി വൈസ‌് പ്രസിഡന്റ‌് ജോസ‌് ടി എബ്രഹാം, അഡ്വ. പഴിഞ്ഞിയിൽ ജയചന്ദ്രൻനായർ, എൻ സുന്ദരം പിള്ള, എൻ സുകുമാരൻ എന്നിവർ സംസാരിച്ചു. ടി ആർ ഹരീന്ദ്രൻ സ്വാഗതവും എസ‌് അരുൺബോസ‌് നന്ദിയും പറഞ്ഞു.  

‘കേരള വികസനവും സുവർണ ജൂബിലി ആഘോഷിക്കുന്ന കെഎസ‌്എഫ‌്ഇയും’ വിഷയത്തിൽ രാവിലെ നടന്ന സെമിനാർ ധനമന്ത്രി    തോമസ‌് ഐസക‌് ഉദ‌്ഘാടനം ചെയ‌്തു. കെ എൻ ബാലഗോപാൽ അധ്യക്ഷനായി. കെഎസ‌്എഫ‌്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ‌് തോമസ‌് മുഖ്യപ്രഭാഷണം നടത്തി. മുൻ ചെയർമാന്മാരായ എം കെ കണ്ണൻ, പി ശശി, അഡ്വ. മാണി വിതയത്തിൽ, എംഡി എ പുരുഷോത്തമൻ, ഡയറക്ടർമാരായ അഡ്വ. റെജി സഖറിയ, ഡോ. പി വി ഉണ്ണികൃഷ‌്ണൻ, അഡ്വ. വി കെ പ്രസാദ‌്, പ്രൊഫ‌. കെ എൻ ഗംഗാധരൻ, ഡോ. ഡി നാരായണ,  പി സി പിള്ള, പി കെ ആനന്ദകുട്ടൻ, സ‌്റ്റാഫ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ‌് മുരളീകൃഷ‌്ണപിള്ള, ഏജന്റ‌്സ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി എം സി സുനിൽകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ജി തോമസ‌് പണിക്കർ സ്വാഗതം പറഞ്ഞു‌.

യാത്രയയപ്പ‌് സമ്മേളനം അഡ്വ. ബി സത്യൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. യൂണിയൻ വൈസ‌് പ്രസിഡന്റ‌് റീന ശ്രീധരൻ അധ്യക്ഷയായി‌. വിരമിക്കുന്ന സംസ്ഥാന നേതാക്കളായ പി എം തങ്കച്ചൻ, ആർ മോഹൻകുമാർ, എ സോമശേഖരൻ നായർ, വി കെ ഉത്തമൻ, ആർ വേണുഗോപാൽ, പി വി ധനലക്ഷ‌്മി എന്നിവർ സംസാരിച്ചു. ടി ആർ ഹരീന്ദ്രൻ സ്വാഗതവും കെ പി അനിൽകുമാർ നന്ദിയും പറഞ്ഞു.

തുടർന്ന‌് പ്രതിനിധി സമ്മേളനത്തിൽ എസ‌് എസ‌് മോഹൻദാസ‌് രക്തസാക്ഷി പ്രമേയവും കെ ജെ ആന്റോ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജനറൽ  സെക്രട്ടറി ജി തോമസ‌് പണിക്കർ റിപ്പോർട്ടും ട്രഷറർ പി എം തങ്കച്ചൻ കണക്കും അവതരിപ്പിച്ചു.

സ‌്റ്റാച്യു ചിറക്കുളം റോഡിൽ യുണിയൻ പണികഴിപ്പിച്ച ആർ രാഘവൻപിള്ള സ‌്മാരക മാന്ദിരം ശനിയാഴ‌്ച രാവിലെ സമ്മേളനം ആരംഭിക്കുന്നതിന‌് മുമ്പ‌് ധനമന്ത്രി  തോമസ‌് ഐസക‌്   ഉദ‌്ഘാടനം ചെയ‌്തു. തുടർന്ന‌് പ്രതിനിധികൾ പ്രകടനമായാണ‌്  സമ്മേളനനഗരയിൽ എത്തിയത‌്. ഞായറാഴ്ചയും പ്രതിനിധി  ചർച്ച തുടരും. തുടർന്ന‌് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത‌് സമ്മേളനം സമാപിക്കും.


പ്രധാന വാർത്തകൾ
 Top