23 May Thursday

പാറക്കണ്ടി പവിത്രൻ വധം ; കണ്ണിൽ ചോരയില്ലാത്ത പൈശാചികത

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


സിപിഐ എം പ്രവർത്തകൻ പൊന്ന്യം നാമത്തുമുക്ക് പവിത്രത്തിൽ പാറക്കണ്ടി പവിത്രനെ (45) കൊന്നത‌് വളരെ നിഷ‌്ഠൂരമായാണ‌് എന്ന‌് തെളിയിക്കുന്നതാണ‌് പ്രതികൾക്ക‌് ലഭിച്ച ജീവപര്യന്തം തടവ‌് ശിക്ഷ. അക്രമികളെകണ്ട‌്  പ്രാണരക്ഷാർഥം കണ്ണൂർ സർവകലാശാല മുൻ ജീവനക്കാരൻ മുണ്ടാണി രാജീവന്റെ വീട്ടിലേക്ക‌് ഓടുമ്പോഴാണ‌് ഒന്നാംപ്രതി പ്രശാന്ത് പവിത്രന്റെ തലയ‌്ക്ക് പിന്നിലും മറ്റു പ്രതികൾ വാൾ, വടിവാൾ തുടങ്ങിയവകൊണ്ട‌് കൈക്കും കാലിനും വെട്ടിയത്.

രാജീവനായിരുന്നു ഒന്നാം സാക്ഷി. പവിത്രന്റെ അമ്മാവൻ ശിവദാസനും സ്ഥലത്തെത്തിയ പൊലീസും ചേർന്നാണ് ആദ്യം തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചത്.

കൊലപാതകത്തിനുശേഷം പവിത്രന്റെ കുടുംബത്തിന് മാറിത്താമസിക്കേണ്ടിവന്നു. വിചാരണക്കിടെ പ്രതികളടക്കം സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായി. കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണി, മകൻ വിപിൻ, ഏഴാം പ്രതി വിജിലേഷിനെ തിരിച്ചറിയൽ പരേഡ് നടത്തിയ മലപ്പുറം ജില്ലാ സെഷൻസ് ജഡ്ജി സുരേഷ്‌കുമാർ പോൾ എന്നിവരടക്കം 23 സാക്ഷികളെ കോടതി വിസ്തരിച്ചു.

48 രേഖകളും ആയുധങ്ങൾ ഉൾപ്പെടെ 21 തൊണ്ടിമുതലുകളും  ഹാജരാക്കി. 17 രേഖകൾ പ്രതിഭാഗവും ഹാജരാക്കി. കണ്ണൂർ സർവകലാശാല മുൻ ജീവനക്കാരൻ മുണ്ടാണി രാജീവനായിരുന്നു ഒന്നാം സാക്ഷി.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിനോദ്കുമാർ ചമ്പളോൻ ഹാജരായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top