20 March Wednesday

500 രൂപ മുടക്കിയാൽ ആവിവണ്ടിയിൽ കയറാം ; പൈതൃക ട്രെയിൻ സർവീസ‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019


കൊച്ചി
എറണാകുളം സൗത്ത‌് സ‌്റ്റേഷനിൽനിന്ന‌് കൊച്ചിൻ ഹാർബർ ടെർമിനസിലേക്കുള്ള പൈതൃക സ‌്പെഷ്യൽ ട്രെയിൻ സർവീസ‌് ശനി, ഞായർ ദിവസങ്ങളിൽ നടക്കും. രണ്ടുദിവസങ്ങളിലും പകൽ 11ന‌് ട്രെയിൻ പുറപ്പെടും. ലോകത്തിലെ ഏറ്റവും പഴയ ആവി എൻജിനായ ഇഐആർ 21 ആണ‌് ട്രെയിനിലുള്ളത‌്. കോച്ചുകളും പഴയതാണ‌്. പക്ഷേ, ഈ ട്രെയിനിൽ യാത്രചെയ്യണമെങ്കിൽ പണം കുറച്ചധികമാകും. വിദേശികൾക്ക‌് 1000 രൂപയാണ‌് നിരക്ക‌്. സ്വദേശികൾ 500 രൂപ നൽകണം. അഞ്ചുമുതൽ 12 വരെ വയസ്സുകാർക്ക‌് 300 രൂപയാണ‌് നിരക്ക‌്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക‌് ടിക്കറ്റ‌് വേണ്ട. എറണാകുളം സൗത്ത‌്,   നോർത്ത‌് റെയിൽവേ സ‌്റ്റേഷനുകളിൽ ടിക്കറ്റ‌് ലഭിക്കും.

തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ പദ്ധതി അനുസരിച്ചാണ‌് പൈതൃക ട്രെയിൻ സർ‌വീസ‌്. ഫെബ്രുവരി ഏഴ‌്, പത്ത‌് തീയതികളിൽ നാഗർകോവിലിൽനിന്ന‌് കന്യാകുമാരിയിലേക്ക‌് ഇത്തരത്തിലുള്ള സർവീസ‌് സംഘടിപ്പിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top