18 June Tuesday

ആധുനികതയുടെ അടിസ്ഥാനധര്‍മവും നീതിയും കൈമോശം വന്നു: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019


കൊച്ചി
ആധുനികതയുടെ അടിസ്ഥാനധർമവും നീതിയും കൈമോശം വന്നിരിക്കുന്നുവെന്ന‌് ഡോ. സുനിൽ പി ഇളയിടം. കൃതി വിജ്ഞാനോത്സവത്തിൽ ‘ഗുരുദർശനം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹോദര്യം, കാരുണ്യം എന്നീ ആശയങ്ങളിലൂന്നി ഗുരു ആധുനികതയെ ദൈവഭാവനയുമായി കൂട്ടിയിണക്കി.  മതജീവിതത്തെ സാഹോദര്യഭാവത്തിലേക്ക് മാറ്റാനാണ് ഗുരു ശ്രമിച്ചത്.  മതം ശാശ്വതമായി നിലനിൽക്കുന്ന ഒന്നല്ല. ഒരു മതം മാത്രം ശരിയെന്ന അഭിപ്രായം ശ്രീനാരായണ ഗുരുവിനുണ്ടായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ പ്രവൃത്തികളെ പൂർണമായ അർഥത്തിൽ മനസ്സിലാക്കുന്നതിൽ സമൂഹം പരാജയപ്പെട്ടു. ഗുരു ലോകജീവിതത്തിൽനിന്ന് പിൻവാങ്ങി ആത്മീയതയിൽ  മുഴുകിയ വ്യക്തിയല്ല. അദ്ദേഹം  മറ്റുള്ളവരുടെ ബോധ്യങ്ങൾക്കും പ്രാധാന്യം നൽകി. മതത്തെ സാമൂഹികതലത്തിൽമാത്രമല്ല, അതിന്റെ നീതിയുടെ തലത്തിലും  സമീപിച്ചു. മൂല്യാധിഷ‌്ഠിതമാകുമ്പോൾ മതങ്ങൾ പരസ്പരം ഉൾക്കൊള്ളുന്നവയാണ്. ആചാരാധിഷ്ഠിതമാകുമ്പോഴാണ് വേർതിരിവുകൾ.  ഗുരു യുക്തിവാദിയാണെന്ന നിരീക്ഷണം ശരിയല്ല. ഒരിക്കലും യുക്തിചിന്ത കൈവിട്ടിരുന്നില്ലെന്നും സുനിൽ പി ഇളയിടം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top