26 February Wednesday

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം: പുരോഗമനകലാ സാഹിത്യസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020


പൊന്നാനി
മതനിരപേക്ഷത തകർക്കുന്ന ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം അടിയന്തരമായി റദ്ദാക്കണമെന്ന് പുരോഗമനകലാ സാഹിത്യസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കലാലയങ്ങളിലടക്കം ഉയർന്നുവരുന്ന മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ഫാസിസ്റ്റ് നടപടികളെ സമ്മേളനം അപലപിച്ചു. ഭരണഘടനയെ തമസ്കരിച്ചും സാംസ്കാരിക വൈവിധ്യത്തെ ഇല്ലായ്മചെയ്തും മോഡിയുടെ ഭരണകൂടം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കാനുള്ള സംഘടിത ശ്രമം നടത്തുകയാണ്‌. നോട്ട് നിരോധം, മുത്തലാഖ് നിരോധ നിയമം, 370-ാം വകുപ്പ് റദ്ദാക്കൽ എന്നിവക്കുപിന്നാലെ ധൃതിപിടിച്ച് പാസാക്കിയെടുത്ത പൗരത്വ ഭേദഗതി നിയമം ഇതാണ് കാട്ടിത്തരുന്നത്.   ഇതിനെതിരെ ഉയർന്നുവരുന്ന സമര പോരാട്ടങ്ങളെ സമ്മേളനം പ്രമേയത്തിൽ അഭിവാദ്യംചെയ്തു.
 


പ്രധാന വാർത്തകൾ
 Top