12 November Tuesday

‘ചാനൽക്കഥകളി’ൽ വഞ്ചിതരാകരുത‌്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019


തെരഞ്ഞെടുപ്പ‌് സമയത്ത‌് ചാനലുകളിൽ വരുന്ന പ്രവചനം പോലുള്ള കള്ളക്കഥകളിൽ വഞ്ചിതരാകരുതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ‌് നൽകി. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനെതിരെ ഇത്തരം വ്യാജപ്രചാരണം നടന്നു. ഒരു ചാനൽ വീണയ‌്ക്ക‌് 20 ശതമാനം വോട്ട‌് മാത്രമേ കിട്ടൂ എന്ന‌് കഥയിറക്കി. മനസുകൊണ്ട‌് വീണയെ പിന്തുണക്കുന്നവരിൽ പോലും ഇത‌് ആശയക്കുഴപ്പമുണ്ടാക്കി. അങ്ങനെ കുറച്ച‌് വോട്ട‌് നഷ്ടപ്പെട്ടു.

വീണാ ജോർജിന‌് 32 ശതമാനം വോട്ട‌് ലഭിച്ചു.പാലായിൽ പ്രവചനം നടത്തി നാണംകെട്ടിരിക്കുകയാണ‌് ഒരു ചാനൽ. യുഡിഎഫിന‌് 48 ശതമാനം വോട്ട‌് കിട്ടുമെന്നായിരുന്നു അവരുടെ പ്രവചനം. എൽഡിഎഫിന‌് 32 ശതമാനവും. ഫലം വന്നപ്പോൾ 42 ശതമാനം വോട്ട‌് നേടിയത‌് എൽഡിഎഫ‌്. കൽപിത കഥകളാണ‌് ഇത്തരം പ്രവചനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബർ മേഖലയെ തകർത്തത്‌ കോൺഗ്രസ്‌
ആസിയാൻ കരാർ നടപ്പാക്കിയും അതിന്റെ ഇല്ലാത്ത ഗുണഗണങ്ങൾ പാടിനടന്നും റബർ മേഖലയെ തകർത്തത‌് കോൺഗ്രസാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരാറിനെ എതിർത്ത ഇടതുപക്ഷത്തെ അന്ന‌് പലരും പരിഹസിച്ചു. എന്നാൽ ഞങ്ങളായിരുന്നു ശരിയെന്ന‌് അനുഭവത്തിലൂടെ ബോധ്യപ്പെട്ടു. റബറിന്റെ വില ഭീമമായി ഇടിഞ്ഞു.  കോന്നിയിൽ  അഡ്വ. കെ യു ജനീഷ‌്കുമാറിന്റെ പ്രചാരണാർഥം വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

റബർ വിലയിടിവ‌് തടയാൻ ഇറക്കുമതി ചുങ്കം ഏർപ്പെടുത്താനും കേന്ദ്രം തയ്യാറായില്ല.  റബർ പ്രൊഡക്ഷൻ ഇൻസന്റീവായി 219 കോടി രൂപ നൽകാൻ തീരുമാനിച്ചിരുന്നു. യുഡിഎഫ‌് സർക്കാർ നൽകിയില്ല. ഈ തുകയടക്കം  4,16,250 കർഷകർക്ക‌് സഹായമായി 1212 കോടി നൽകിയത‌് എൽഡിഎഫ‌് സർക്കാരാണ‌്. കേരളം സമ്മർദ്ദം ചെലുത്തിയാണ‌് കേന്ദ്രവും സംസ്ഥാനവുമായി ചേർന്ന‌് സ‌്പെഷ്യൽ ടാസ‌്ക‌് ഫോഴ‌്സ‌് രൂപീകരിച്ചതെന്നും
മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top