23 November Saturday

വാഹന പരിശോധന : പിഴപ്പിരിവ്‌ നിർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


നിയമം ലംഘിച്ച്‌ വാഹനമോടിക്കുന്നവരിൽ നിന്ന്‌ പിഴ ഈടാക്കുന്നത്‌ പൊലീസ്‌ താൽക്കാലികമായി നിർത്തി. നിലവിൽ കോടതിയിലേക്കുള്ള ചെക്ക്‌ റിപ്പോർട്ട്‌ മാത്രമാണ്‌ നൽകുന്നത്‌. ഇതിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട്‌ വകുപ്പ്‌ മാത്രമേ രേഖപ്പെടുത്തൂ. കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി  കുത്തനെ കൂട്ടിയ പിഴ നിരക്ക്‌ കുറയ്‌ക്കുന്നതിൽ തീരുമാനം വരുംവരെ ഈ നില തുടരും.

നിലവിൽ വാഹന പരിശോധന കർശനമായി തുടരുന്നുണ്ട്‌. എന്നാൽ പിഴത്തുക നേരിട്ട്‌ പിരിക്കുന്നില്ല. സാധാരണ നിലയിൽ പിഴത്തുക അപ്പോൾ തന്നെ പിരിക്കലാണ്‌ പതിവ്‌. ഇതിന്‌ രസീതും നൽകും. എന്നാൽ ഈ രസീത്‌ നിലവിൽ എസ്‌ഐമാർക്ക്‌ വിതരണം ചെയ്യുന്നില്ല. കോടതിയിലേക്ക്‌ ചെക്ക്‌ റിപ്പോർട്ട്‌ നൽകിയാൽ പിഴ  കോടതിൽ അടയ്‌ക്കണം.

വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും പൊലീസിന്‌ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്‌. വാഹന ഉടമകളോട്‌ മാന്യമായി പെരുമാറണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top