Deshabhimani

ഐഎസ്‌എല്ലിന്‌ സുരക്ഷ ; തുക ഗഡുക്കളായെങ്കിലും നൽകണമെന്ന്‌ പൊലീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 01:03 AM | 0 min read


കൊച്ചി
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ഫുട്‌ബോൾ മത്സരങ്ങൾക്ക് സുരക്ഷയൊരുക്കിയതിൽ നൽകാനുള്ള തുക ഗഡുക്കളായെങ്കിലും അടയ്‌ക്കണമെന്ന്‌ സംഘാടകരോട്‌ പൊലീസ്‌ ആവശ്യപ്പെട്ടു. 2.35 കോടിയാണ്‌ ലഭിക്കാനുള്ളത്‌. തുക അടയ്ക്കാതെ മത്സരം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകർക്ക് നേരത്തേ പൊലീസ് നോട്ടീസ് നൽകിയിരുന്നു. അതേസമയം, മത്സരം തടയേണ്ടതില്ലെന്നാണ്‌ പൊലീസിന്റെ തീരുമാനം. ഞായറാഴ്‌ച കേരള ബ്ലാസ്‌റ്റേഴ്‌സും പഞ്ചാബ്‌ എഫ്‌സിയുമായാണ്‌ ഏറ്റുമുട്ടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home