26 October Monday

സമരവിലക്ക്‌ തുടരും: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


കോവിഡ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക്‌ തുടരുമെന്ന്‌ ഹൈക്കോടതി. സമരം വിലക്കിയ ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്യാൻ കോടതി തയ്യാറായില്ല. കോടതി ഉത്തരവ് ലംഘിച്ച സമരങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരായ ഓൾ കേരള ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിലിന് കോടതി സാവകാശം നൽകി.

സംസ്ഥാന സർക്കാർ വ്യാപകമായി താൽക്കാലിക നിയമനങ്ങൾ നടത്തുന്നെന്ന് ആരോപിച്ച് പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളി. ചെലവുസഹിതം തള്ളേണ്ട ഹർജിയാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ക്ലർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി അരുൺ രാജും മറ്റും സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇതിന്റെ മറവിൽ താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തുന്നുവെന്നായിരുന്നു പരാതി. സെപ്തംബർ 21 മുതൽ കേന്ദ്രസർക്കാർ 100 പേർക്ക് മാനദണ്ഡങ്ങൾ പാലിച്ച് ഒത്തുചേരലിന് അനുമതി നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top