21 September Saturday

ശബരിമല നട നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019


ശബരിമല
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 16ന് വൈകിട്ട്‌ അഞ്ചിന്‌ തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപം തെളിക്കും. ഉപദേവതാ ക്ഷേത്രങ്ങളിലെയും  നടകൾതുറന്ന് വിളക്കുകൾ തെളിക്കും. അന്ന്‌ പൂജകൾ ഉണ്ടാവില്ല.
ചിങ്ങം ഒന്നായ 17ന് പുലർച്ചെ അഞ്ചിന്‌ മേൽശാന്തി നടതുറക്കും. അന്ന് ശബരിമല,-മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. മേൽശാന്തിമാരുടെ ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നേടിയ 9 പേർ വീതമുള്ള രണ്ട് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.  മണ്ഡലമാസപൂജകൾക്കായി ശബരിമല തിരുനട തുറക്കുന്ന ദിവസത്തിലായിരിക്കും നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാവരോധിക്കൽ ചടങ്ങുകൾ നടക്കുക. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരാണ് ഇരു ക്ഷേത്രനടകളും തുറക്കുക. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21ന്‌ രാത്രി പത്തിന് ഹരിവരാസനംപാടി നടയടയ്ക്കും.


പ്രധാന വാർത്തകൾ
 Top