09 August Sunday

കസ്റ്റംസ്‌ ശിവശങ്കറിനെ ചോദ്യംചെയ്ത് വിട്ടയച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണവിധേയനായ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയെടുത്ത് വിട്ടയച്ചു. കസ്റ്റംസ്‌ ഉദ്യോഗസ്ഥർ പൂജപ്പുരയിലെ വസതിയിലെത്തി ആവശ്യപ്പെട്ടതിനു പിന്നാലെ അദ്ദേഹം സെക്രട്ടറിയറ്റിനു സമീപമുള്ള കസ്റ്റംസ്‌ ഓഫീസിലെത്തി‌.

സ്വർണക്കടത്തിന്‌ എന്തെങ്കിലും സഹായം ചെയ്‌തിട്ടുണ്ടോ, ഗൂഢാലോചനയിൽ പങ്കുണ്ടോ, പ്രതികളുമായുള്ള ബന്ധമെന്താണ്‌ തുടങ്ങിയവയാണ്‌ കസ്റ്റംസ്‌ ചോദിച്ചറിഞ്ഞത്‌.  കസ്റ്റംസ്‌ അസിസ്റ്റന്റ്‌ കമീഷണർ കെ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള   സംഘമാണ്‌ മൊഴിയെടുത്തത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top