09 August Sunday
ഇന്ന്‌ അറസ്‌റ്റ്‌ ചെയ്യും

റമീസിൽ നിന്ന്‌ സ്വർണം വാങ്ങിയത്‌ ജലാൽ; വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയോളം രൂപയുടെ സ്വർണം കടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

കൊച്ചി
നയതന്ത്ര ബാഗേജിലൂടെ മുൻകാലത്ത്‌ കടത്തിയ സ്വർണം റമീസിൽനിന്ന്‌ വാങ്ങിയത്‌ മൂവാറ്റുപുഴ സ്വർണക്കടത്ത്‌ കേസിൽ ഉൾപ്പെടെ പങ്കാളിയായ ജലാലെന്ന്‌ കസ്‌റ്റംസ്‌. സ്വർണം കടത്താനുപയോഗിച്ച വാഹനവും കസ്‌റ്റംസ്‌ പിടിച്ചെടുത്തു.  തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ കടത്തിയ സ്വർണം റമീസിൽനിന്ന്‌ കൈപ്പറ്റിയശേഷം എവിടേക്കാണ്‌ മാറ്റിയതെന്നറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യും. അറസ്‌റ്റ്‌ രേഖപ്പെടുത്തിയശേഷം ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും.

സ്വർണം കടത്താൻ ഉപയോഗിച്ച കാർ മൂവാറ്റുപുഴയിൽനിന്നാണ്‌ പിടിച്ചെടുത്തത്‌. മുൻ സീറ്റിനടിയിൽ രഹസ്യ അറകൾ നിർമിച്ചായിരുന്നു സ്വർണക്കടത്ത്‌. ജലാലിന്റെ സുഹൃത്തിന്റെ കാറാണെന്നാണ്‌ സൂചന.   മലപ്പുറം സ്വദേശിയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത ഈ കാർ ഒന്നരവർഷംമുമ്പ്‌ വിറ്റതാണ്‌. വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയോളം രൂപയുടെ സ്വർണം കടത്തിയതിന്‌ ജലാലിനെതിരെ കേസുണ്ട്‌.   2015 ൽ‌ 1500 കിലോയോളം സ്വർണം കടത്തിയ കേസിൽ ഉൾപ്പെട്ടെങ്കിലും തെളിവില്ലാത്തതിനാൽ ജലാൽ അന്ന്‌ രക്ഷപ്പെട്ടു.

ജലാൽ ഉപയോഗിച്ചിരുന്ന കാർ കസ്‌റ്റംസ്‌ പരിശോധിക്കുന്നു

ജലാൽ ഉപയോഗിച്ചിരുന്ന കാർ കസ്‌റ്റംസ്‌ പരിശോധിക്കുന്നു


 

ഒരാള്‍കൂടി  കസ്റ്റഡിയിൽ
സ്വര്‍ണക്കടത്ത്‌ കേസില്‍ നേരത്തെ അറസ്‌റ്റിലായ  വെട്ടത്തൂർ സ്വദേശി റമീസിന്റെ കൂട്ടാളി കസ്റ്റംസ് കസ്റ്റഡിയിൽ. വേങ്ങര സ്വദേശി  പറമ്പിൽപ്പടി എടക്കണ്ടൻ വീട്ടിൽ സൈതലവി (ബാവ–-- 58)യാണ് കസ്റ്റഡിയിലായത്.  റമീസിനെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്‌.

ചൊവ്വാഴ്ച പകൽ രണ്ടോടെ കസ്‌റ്റംസ്‌ സംഘം അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിനുസമീപത്തെ സൈതലവിയുടെ വീട്ടിലെത്തി. മൂന്ന് മണിക്കൂർ ചോദ്യംചെയ്യലിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്.  ഷെയ്ഖ് ബാവ എന്നറിയപ്പെടുന്ന ഇയാള്‍ക്ക് ചില ഹാർഡ്‌വെയർ ഷോപ്പുകളിൽ പാര്‍ട്ണർഷിപ്പുമുണ്ട്. വിദേശത്തും മുംബൈയിലുമായി ബിസിനസ് സംരംഭങ്ങളുണ്ട്. ത‌ബ്‌ലീഖ് പ്രവർത്തകനാണ്. സൈതലവിയുടെ ഇളയസഹോദരന്‍ അഷ്‌റഫിനും‌ റമീസുമായി ബന്ധമുള്ളതായാണ്‌ സൂചന.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top