25 August Sunday

എൽഡിഎഫ‌് സർക്കാർ രാജ്യത്തിനാകെ മാതൃക: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019


തിരുവനന്തപുരം
എൽഡിഎഫ‌് സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ രാജ്യത്തിനാകെ മാതൃകയാണെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി. കേരള പ്രവാസിസംഘം സംസ്ഥാന ദ്വിദിന പഠനക്യാമ്പ് ഇ എം എസ് അക്കാദമിയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികൾ വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെന്നും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ പ്രവാസികൾ വഹിച്ച പങ്ക് അദ്വിതീയമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. ഇതിന‌് ഉത്തരവാദികളായവരെ എസ്എഫ്ഐ പുറത്താക്കി. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ‌്തു. എന്നാൽ, എസ‌്എഫ‌്ഐയെ താറടിച്ചുകാണിക്കുന്നതിനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നത്. പുരോഗമന വിദ്യാർഥിപ്രസ്ഥാനം നടത്തിയ ചരിത്രപരമായ ഇടപെടലുകളെ അവഹേളിക്കുന്നത് കേരളജനത തിരിച്ചറിയണമെന്നും എം എ ബേബി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ എംഎൽഎ, കെ എൻ ഹരിലാൽ‌, പി സെയ്താലിക്കുട്ടി‌ എന്നിവർ ക്ലാസ‌് എടുത്തു. പി കെ അബ്ദുള്ള‌, കെ മൂസ മാസ്റ്റർ, എ സി ആനന്ദൻ, എം സി അബു എന്നിവർ മോഡറേറ്റർമാരായി. സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള സ്വാഗതവും കെ വിജയകുമാർ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top