19 August Monday

യൂണിവേഴ്‌സിറ്റി കോളേജ്‌ സംഘർഷം: 4 പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻUpdated: Monday Jul 15, 2019


തിരുവനന്തപുരം
യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട‌് നാല‌് പേർ പിടിയിൽ. കേസിലെ നാലുമുതൽ ഏഴ‌ുവരെ പ്രതികളായ അദ്വൈത്, ആദിൽ, ആരോമൽ, ഇജാസ‌് എന്നിവരാണ് പിടിയിലായത്. ആദ്യ മൂന്നുപേർ ഞായറാഴ‌്ച വൈകിട്ട‌് റെയിൽവേ സ‌്റ്റേഷനിൽവച്ചും ഇജാസ‌് രാവിലെ നേമത്തുമാണ‌് പിടിയിലായത‌്. ബാക്കി പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  30 പ്രതികളിൽ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന‌് അന്വേഷണത്തിന‌് നേതൃത്വം നൽകുന്ന കന്റോൺമെന്റ‌് സിഐ അനിൽകുമാർ പറഞ്ഞു. വിദ്യാർഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രഞ്ജിത‌് എന്ന വിദ്യാർഥിയുടെ പേരിൽക്കൂടി കേസെടുത്ത‌് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

പിടിയിലായ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൈകിട്ട‌് അറസ്റ്റിലായ മൂന്നുപേരെയും തിങ്കളാഴ‌്ച രാവിലെ കോടതിയിൽ ഹാജരാക്കും. പ്രധാന പ്രതികൾക്കായി പൊലീസ‌് റെയ‌്ഡ‌് തുടരുകയാണ‌്. ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന‌് കേരള സർവകലാശാലയുടെ 12 ഷീറ്റുകൾവീതമുള്ള നാല‌് ബുക്ക‌് ഉത്തരക്കടലാസുകളും പിടിച്ചെടുത്തു.

ചികിത്സയിലുള്ള അഖിൽ സുഖം പ്രാപിക്കുകയാണെന്ന‌് മെഡിക്കൽ കോളേജ‌് അധികൃതർ അറിയിച്ചു. ഏതാനും ദിവസംകൂടി കാർഡിയാക‌് ഐസിയുവിൽ നിരീക്ഷണത്തിലായിരിക്കും. അതേസമയം, കുത്തേറ്റ അഖിലിന്റെ മൊഴിയെടുക്കാൻ സാധിച്ചില്ല. സംസ‌ാരിക്കാൻ അനുവദിക്കാനാകില്ലെന്നും രണ്ടുദിവസംകൂടി കാക്കാനും അന്വേഷണസംഘത്തെ ഡോക്ടർമാർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top