22 March Friday

കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018


ചാരുംമൂട്
കാട്ടുപന്നിയുടെ അക്രമണത്തിൽ കാൽനട യാത്രികൻ ആദിക്കാട്ടുകുളങ്ങര അമ്പോലിച്ചിറ മേലേതിൽ ഹസൻ റാവുത്തർ (61) ന‌് പരിക്ക‌്. വെള്ളിയാഴ‌്ച രാവിലെയാണ‌് സംഭവം. വീട്ടിൽ നിന്നും ആദിക്കാട്ടുകുളങ്ങര ജങ‌്ഷനിലേക്ക്  വരുമ്പോൾ ആദിക്കാട്ടുകുളങ്ങര എസ്എച്ച് ഓഡിറ്റോറിയത്തിനു സമീപമാണ‌് സംഭവം. സമീപമുള്ള റബർ തോട്ടത്തിൽ നിന്നും എത്തിയ കാട്ടുപന്നി ഹസൻ റാവുത്തറെ ആക്രമിക്കുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും  പന്നി റബർ തോട്ടത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. കാലിന് പരിക്കേറ്റ ഹസൻ റാവുത്തറെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രധാന വാർത്തകൾ
 Top