03 August Tuesday

ഫോര്‍ട്ടുകൊച്ചി ടൂറിസം വികസനത്തിന്
പദ്ധതി തയ്യാറാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

മന്ത്രി മുഹമ്മദ് റിയാസ് കെ ജെ മാക്സി എംഎൽഎ എന്നിവർ ഫോർട്ടുകൊച്ചി ബീച്ച് സന്ദർശിക്കുന്നു


കൊച്ചി
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോര്‍ട്ടുകൊച്ചിയെ മാറ്റുന്നതിന്‌ വികസന പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കടലാക്രമണത്തിൽ നാശനഷ്ടം സംഭവിച്ച ഫോര്‍ട്ടുകൊച്ചി സൗത്ത് ബീച്ച് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന ടൂറിസം കേന്ദ്രമായി ഫോര്‍ട്ടുകൊച്ചിയെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കും. കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടന്‍ നടപടികളിലേക്ക് കടക്കും. ടൂറിസം മേഖലയിൽ ഗൈഡ് ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കും. ഇത് വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍ട്ടുകൊച്ചി സൗത്ത് ബീച്ചിന് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍പദ്ധതി തയ്യാറാക്കും. ടൂറിസം വികസനത്തിൽപ്പെട്ട ഫ്ലോട്ടിങ്‌ കൂത്തമ്പലം, ടോയ്‌ലറ്റ് സമുച്ചയം തുടങ്ങിയവയുടെ പുരോഗതി മന്ത്രിയുമായി ചര്‍ച്ച ചെയ്തതായി കെ ജെ മാക്‌സി എംഎല്‍എ പറഞ്ഞു. കെ ജെ മാക്‌സി എംഎല്‍എ നല്‍കിയ നിവേദനത്തെ തുടർന്നാണ്‌ മന്ത്രി ഫോര്‍ട്ടുകൊച്ചി ബീച്ച് സന്ദര്‍ശിച്ചത്. സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ്, കൗണ്‍സിലര്‍ ബെനഡിക്ട്‌ ഫെര്‍ണാണ്ടസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top