04 August Wednesday

മൂന്നാംതരംഗത്തെ 
പ്രതിരോധിക്കാൻ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021


കൊച്ചി  
കോവിഡിന്റെ മൂന്നാംതരംഗം പ്രതിരോധിക്കാൻ തദ്ദേശസ്ഥാപനതലത്തിൽ വിപുലമായ പദ്ധതികൾക്ക് രൂപംനൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ശിശുരോഗവിഭാഗത്തിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശസ്ഥാപനങ്ങളുടെ പരിധികളിൽ കോവിഡ് പരിശോധന കൂടുതൽ ശക്തമാക്കും. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് ഗണ്യമായി കുറയുന്നതായും യോഗം വിലയിരുത്തി.

അവശ്യസേവന വിഭാഗം, കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, തൊഴിലുറപ്പുപദ്ധതി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി പ്രത്യേക പരിശോധനകൾ നടത്തും. കൊച്ചി നഗരസഭയിലെ എല്ലാ ഡിവിഷനുകളെയും കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കിയ സാഹചര്യത്തിൽ ഇടറോഡുകളിൽ സ്ഥാപിച്ച പൊലീസ്‌ ബാരിക്കേഡുകൾ നീക്കണമെന്ന് മേയർ എം അനിൽകുമാർ നിർദേശിച്ചു.

രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരെയും ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി ചൊവ്വാഴ്ച ഓൺലൈൻ യോഗം ചേരും. കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിലാണ്‌ യോഗം ചേർന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top