31 July Saturday

കനിവ് ഭവനത്തിന്റെ
 താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021


മൂവാറ്റുപുഴ
സിപിഐ എം വാളകം ലോക്കൽ കമ്മിറ്റി കനിവ് ഭവനപദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം കുന്നയ്ക്കാൽ ആവുണ്ടയിൽ നടന്നു. ആവുണ്ട വാഴക്കാലായിൽ അജിമോന്റെ കുടുംബത്തിന്‌ ജില്ലാസെക്രട്ടറി സി എൻ മോഹനൻ താക്കോൽ കൈമാറി. വാർഡ് മെമ്പർ ഷീല ദാസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, ഏരിയസെക്രട്ടറി എം ആർ പ്രഭാകരൻ, ലോക്കൽസെക്രട്ടറി പി എ രാജു, ഏരിയ കമ്മിറ്റി അംഗം സാബു ജോസഫ്, ബ്രാഞ്ച് സെക്രട്ടറി കെ കെ സർദാർജി, വാളകം പഞ്ചായത്ത് മെമ്പർ പി പി മത്തായി, എ സോമൻ എന്നിവർ  പങ്കെടുത്തു. പാർടി പ്രവർത്തകർക്കൊപ്പം നാട്ടുകാരും വീടുനിർമാണത്തിൽ സഹകരിച്ചു. അജിമോന്റെ അമ്മ, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിനാണ് എട്ട് ലക്ഷം രൂപ മുടക്കി 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്‌. വാളകം പഞ്ചായത്തിലെ രണ്ടാമത്തെയും മൂവാറ്റുപുഴ ഏരിയയിലെ പതിമൂന്നാമത്തെയും കനിവ് ഭവനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top