22 October Tuesday

താക്കോല്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


കോലഞ്ചേരി
സിപിഐ എം മഴുവന്നൂർ ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ മന്ത്രി സി രവീന്ദ്രനാഥ് കൈമാറി. വലമ്പൂർ വളരുകാട്ടിൽ ഉഷ, ഓമന എന്നിവർക്കാണ് വീട് നൽകിയത്. നിർധന കുടുംബത്തിൽപ്പെട്ട ഇരുവരും രോഗികളാണ്. 650 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് നിർമിച്ചത‌്.

എം പി വർഗീസ് അധ്യക്ഷനായി. സി കെ വർഗീസ്, കെ വി ഏലിയാസ്, അഡ്വ. കെ എസ് അരുൺകുമാർ, ബി ജയൻ, അഡ്വ. എം ഹർഷൻ, സി പി ഗോപാലകൃഷ്ണൻ, കെ എച്ച് സുരേഷ്, വി കെ അജിതൻ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top