17 July Wednesday

അച്ഛൻ കരൾ നൽകി; പ്രാർഥന വീണ്ടും ജീവിതത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


പള്ളുരുത്തി
അച്ഛൻ കരൾ പകുത്തു നൽകിയ പിഞ്ചുബാലിക പ്രാർഥന ജീവിതത്തിലേക്ക‌്. പെരുമ്പടപ്പ് വെളീപ്പറമ്പിൽ അഖിലിന്റെയും റോഷിയയുടെയും രണ്ടാമത്തെ കുട്ടിയാണ് പതിനൊന്നുമാസം പ്രായമുള്ള പ്രാർഥന. ജന്മനാ കരൾ രോഗമുള്ള കുഞ്ഞിന് കരൾ മാറ്റിവയ‌്ക്കലല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു. എന്നാൽ വീട്ടുകാർക്ക‌് ഇതിനുള്ള ചെലവ‌് താങ്ങാനാകുമായിരുന്നില്ല. തുടർന്ന‌് പെരുമ്പടപ്പിലെ ജനങ്ങൾ ഒത്തുചേർന്ന് ചികിത്സാ സമാഹരണത്തിന‌് രംഗത്തിറങ്ങി. മുപ്പത്താറ‌് ദിവസം കൊണ്ട് 19 ലക്ഷം സ്വരൂപിച്ചു.

പ്രാർഥന സുഖം പ്രാപിച്ചുവരികയാണ്. ചികിത്സാ ചെലവുകൾ കഴിഞ്ഞ് ശേഷിച്ച തുകയും, സർക്കാരിൽനിന്ന‌് ലഭിച്ച തുകയും കുട്ടിയുടെ ബന്ധുക്കളെ ഏൽപ്പിക്കും. കൂടാതെ, അഞ്ച‌് ലക്ഷം രൂപ കുട്ടിയുടെ പേരിൽ സ്ഥിര നിക്ഷേപം ഇടുമെന്ന് ചികിത്സാ സമിതി ഭാരവാഹികളായ നഗരസഭാംഗം കെ ആർ പ്രേംകുമാർ, വിഷ്ണുപ്രസാദ്, കെ കെ റോഷൻ കുമാർ, എൻ ഇ അലക്സാണ്ടർ, കെ പി മണിലാൽ എന്നിവർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top