20 July Saturday

‘ഓണത്തിന് ഒരുമുറം പച്ചക്കറി’ ജില്ലാതല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


മൂവാറ്റുപുഴ
സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്ലൂർക്കാട് കൃഷിഭവനിൽ എൽദോ എബ്രഹാം എംഎൽഎ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിന് പച്ചക്കറിവിത്തുകളുടെ  നാലര ലക്ഷം  പാക്കറ്റാണ് വിതരണം ചെയ്യുക. 10 ലക്ഷം പച്ചക്കറിത്തൈകളും വിതരണം ചെയ്യും.  കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാര്‍ഷിക യന്ത്രങ്ങളുടെ താക്കോല്‍  ചടങ്ങിൽ    കാര്‍ഷിക കര്‍മസേന സെക്രട്ടറി ജോണ്‍ വി വട്ടകുഴിക്ക‌്  എംഎല്‍എ കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷയായി. പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിര്‍വഹിച്ചു. കാര്‍ഷിക സെമിനാർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ റ്റി എബ്രഹാം മുഖ്യാതിഥിയായി. ജൈവകീടനാശിനിയുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ജോര്‍ജും കാര്‍ഷിക പ്രദര്‍ശന സ്റ്റാൾ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി ജോളിയും നിർവഹിച്ചു. 

ആദ്യവില്‍പ്പന പഞ്ചായത്ത് വൈസ‌് പ്രസിഡന്റ് സുജിത്ത് ബേബിയും ജീവാണു കുമിള്‍നാശിനി വിതരണോദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റെജി വിന്‍സന്റും മണ്ണിരവിതരണം  ഗ്രേഷ്യസ് അഗസ്റ്റിനും നിര്‍വഹിച്ചു.  മാഗി മെറീന,  സൂസണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. 
പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയുടെ  ജൈവ കാര്‍ഷികമേളയും പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കാര്‍ഷിക ആനുകൂല്യങ്ങൾ, ജൈവകൃഷി അധിഷ്ഠിതമായ കൃഷിരീതികൾ എന്നീ വിഷയങ്ങളിൽ നടത്തിയ സെമിനാറിൽ  കൃഷി ഓഫീസര്‍മാരായ ബിജുമോന്‍ സ്‌കറിയ, കെ സി സാജു, കെ എസ് സണ്ണി എന്നിവര്‍ സംസാരിച്ചു. വി കെ സജിമോള്‍ സ്വാഗതം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top