07 July Thursday

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം: പതാകജാഥയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


കൊട്ടാരക്കര
കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന  ബി രാഘവന്റെ സ്‌മരണകളിരമ്പുന്ന മണ്ണിൽനിന്ന്‌ കെഎസ്‌കെടിയു സംസ്ഥാന സമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയുമായി ജാഥ പുറപ്പെട്ടു. 18മുതൽ 22വരെ പാലക്കാട്ടാണ്‌ സമ്മേളനം. ബി രാഘവൻ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ്‌ പ്രസിഡന്റുകൂടിയായ മന്ത്രി എം വി ഗോവിന്ദൻ ജാഥാ ലീഡറും യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റുമായ എ ഡി കുഞ്ഞച്ചന് പതാക കൈമാറി.

കെഎസ്‌കെടിയു കൊല്ലം ജില്ലാ പ്രസിഡന്റ് പി വി സത്യൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ രാജ​ഗോപാൽ, യൂണിയൻ  ജില്ലാ സെക്രട്ടറി പി എ എബ്രഹാം, ജാഥാ മാനേജർ ഡി രാധാകൃഷ്ണൻ, അഡ്വ. പി അയിഷാപോറ്റി, ജി സുന്ദരേശൻ, ഡി രാജപ്പൻനായർ, സി തങ്കപ്പൻ, ഡി വിശ്വസേനൻ,  കെ ജി കനകം എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ ഹർഷകുമാർ സ്വാ​ഗതവും വി കമലഹാസൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top