22 June Tuesday

9,05,120 പേർ 
വാക്സിൻ സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021


കൊച്ചി
ജില്ലയിൽ ചൊവ്വാഴ്ചവരെ 9,05,120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽനിന്ന്‌ 6,01,893 പേരും സ്വകാര്യ ആശുപത്രികളിൽനിന്ന്‌ 3,03,227 പേരുമാണ്‌ വാക്സിൻ സ്വീകരിച്ചത്‌. 6,96,612 പേർ ആദ്യ ഡോസ് വാക്സിനും 20,858 പേർ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 1,33,055 ആരോഗ്യപ്രവർത്തകരും 79,837 കോവിഡ് മുന്നണി പ്രവർത്തകരും 45നും 60നും ഇടയിൽ പ്രായമുള്ള 2,34,298 പേരും 60 വയസ്സിനുമുകളിലുള്ള 4,57,930 പേരുമാണ്‌ വാക്സിൻ സ്വീകരിച്ചത്‌. 1,98,657 പേർക്ക്‌ കോവിഷീൽഡ് രണ്ട് ഡോസും നൽകി. 9851 പേർക്ക്‌ കോവാക്സിനും രണ്ട് ഡോസ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top