21 June Monday

ജില്ലയിൽ 3855 പേർക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021


കൊച്ചി
ജില്ലയിൽ വെള്ളിയാഴ്‌ച എട്ട്‌ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 3855 പേർക്ക് കോവിഡ്‌  സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ എത്തിയ ആറുപേർക്ക്‌ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ - 3739 ആണ്‌. ഉറവിടമറിയാത്തവർ- 102.  രോഗമുക്തി നേടിയത്‌ 3341 പേരാണ്‌. 5305  പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 9220 പേരെ  പട്ടികയിൽനിന്ന്‌ ഒഴിവാക്കി. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1,13,777  ആണ്. 229 പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിൽനിന്ന് 231 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ച്‌  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65,341.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top